പുരാതന നാണയങ്ങളോടും കറന്‍സികളോടും സ്റ്റാമ്പുകളോടും ഫ്രമമുള്ള ഒരാളുണ്ട് എരുമേലിയില്‍. സ്റ്റേഷനറി ഹോള്‍സെയില്‍ കച്ചവടം നടത്തുന്ന ചാലക്കുഴി സിപി മാത്തന്റെ നാണയ ശേഖരത്തില്‍ രണ്ടായിരം വര്‍ഷം വരെ പഴക്കമുള്ള നാണയങ്ങളു ണ്ട്. വായനയെ സ്‌നേഹിക്കുന്ന മാത്തന്റെ വീട് അക്ഷരാര്‍ത്ഥത്തില്‍ ഒര ലൈബ്രറി കൂടിയാണ്.
ചെറുപ്പം മുതല്‍ പുസ്തകങ്ങളോടായിരുന്നു കമ്പം. ആയിരക്കണക്കിനു പുസ്തകങ്ങള്‍ മാ ത്തന്റെ കൈവശമുണ്ട്. വായനയെ സ്‌നേഹികച്ചു തുടങ്ങിയ ഇദ്ദേഹം ചരിത്രത്തി ന്റെ നായണയങ്ങള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ഒരു കൗതുകത്തിന് തുടങ്ങിയതാണെ ങ്കിലും പിന്നീട് അത് ഗൗരവമായി എടുത്തു. ഇന്ന് അതിപുരാതനമായ നാണങ്ങളുടെ യും കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും വലിയ ശേഖരം തന്നെയുണ്ട് മാത്തന്റെ കയ്യില്‍. ലോക നാണയങ്ങളുടെ ശേഖരത്തിനൊപ്പം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റു കളുടെ നാണയങ്ങളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇനി ഒഹായോ എന്ന സ്‌റ്റേറ്റി ന്റെ നാണയം കൂടി ലഭിച്ചാല്‍ മതി, ആ ശ്രേണി പൂര്‍ത്തിയാകുവാന്‍. യൂറോപ്യന്‍ രാജ്യങ്ങളുടെ നാണയങ്ങളും ശേഖരത്തിലുണ്ട്.
ജഹാംഗീര്‍ രാജാവിന്റെ കാലത്തെ നാണയങ്ങളും കാലപ്പഴക്കം ഇനിയും തിരിച്ചറി യുവാന്‍ ആകാത്ത നിരവധി നാണയങ്ങളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. നാണയ ങ്ങള്‍ ശേഖരിക്കുന്നവരുടെ കയ്യില്‍ നിന്നും ബാര്‍ട്ടര്‍ സമ്പ്രദായ പ്രകാരമാണ് ഇവ ശേ ഖരിക്കുന്നത് തന്റെ കൈവശം ഒരേ ശ്രേണിയിലുള്ള കൂടുതല്‍ നാണയങ്ങള്‍ ഉണ്ടെ ങ്കില്‍ അതില്‍ നിന്നും മറ്റുള്ളവര്‍ക്ക് നല്‍കി അവരുടെ കൗവശമുള്ളത് മാത്തനും കര സ്ഥമാക്കും. വില കൊടുത്ത് നാണയങ്ങള്‍ കൈക്കലാക്കണമെങ്കില്‍ വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നും മാത്തന്‍ പറയുന്നു. നാണയങ്ങള്‍ കൂടാതെ നിരവധി രാജ്യങ്ങളുടെ കറന്‍സികളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യയുടെ ഡയമണ്ട് സീരീസിലുള്ള 100 രൂപ 10 രൂപ നോട്ടും ശേഖരത്തിലുണ്ട്. അലുമിനിയം പിച്ചള ചെമ്പ് ഓട് ലോഹങ്ങളിലുള്ള നാണയങ്ങളും മാത്തന്റെ പക്കലുണ്ട്.
ഇന്നത്തെ തലമുറയ്ക്ക് കാര്യമായി പരിചയം ഇല്ലാത്ത സ്റ്റാമ്പുകളുടെ വിപുലമായ ശേഖരവും ഇദ്ദേഹത്തിനുണ്ട്. യുകെയിലെ ക്രിസ്തുമസ് സ്റ്റാമ്പുകളുടെ വലിയ കളക്ഷന്‍ തന്നെ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. കച്ചവടത്തിരക്കിനിടയിലും വായനയ്ക്കും നാണയ കറന്‍സി സ്റ്റാമ്പ് ശേഖരണത്തിനും സമയം കണ്ടെത്തുകയാണ് എരുമേലി സ്വദേശിയായ ചാലക്കുഴി സി പി മാത്തന്‍. ഇതിനെല്ലാ പിന്തുണയുമായി സഹദര്‍മിണി ആഷയും മക്കളായ റബേക്കയും ക്രിസ്റ്റീനയും കൂടെയുണ്ട്.