കാഞ്ഞിരപ്പള്ളി:ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ജനവാസകേന്ദ്രത്തില്‍ മൊ ബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍.പാറക്കട വ്,കെ.എം.എ കോളനി എന്നിവിടങ്ങളില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.ശനിയാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് സ്ഥലത്ത് കുഴിയെടുക്കല്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സ്ഥ ലത്ത് പ്രതിഷേധിച്ചത്.തുടര്‍ന്ന് വാര്‍ഡംഗം നെസീമ ഹാരീസിന്റെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിച്ചു.മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവ ശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി.മൊബെല്‍ ടവര്‍ സ്ഥാപിക്കുന്ന തിന് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് ആവശ്യപ്പെട്ട് 85 പേര്‍ ഒപ്പിട്ട പരാതി പഞ്ചായത്തിന് സമര്‍പ്പിച്ചതായി വാര്‍ഡംഗം അറിയിച്ചു.അങ്കണവാടിയടക്കം പ്രവര്‍ത്തിക്കുന്നതിന്റെ സമീപത്ത് ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ഡംഗം നെസീമ ഹാരീസ് പറ ഞ്ഞു.