എരുമേലി :  ജനങ്ങളെ ഭീതിയിലാക്കുന്നതും അപകടത്തിൽ പെടുന്നതുമായ വന്യ ജീവികളെ പിടികൂടാൻ 52 പോലിസ് സ്റ്റേഷനുകളുടെ പരിധിയിലായി 1600 ച.കി.മീ. വിസ്തൃതിയിൽ ആകെയുളളത് വനം വകുപ്പിൻറ്റെ ഒരേയൊരു ഓഫിസ്. ഇവിടെ ആകെയുളള ആയുധം പഴക്കമേറിയ ഒരു തോക്ക്. അതാകട്ടെ ഉപയോഗിക്കാൻ അനുമതി കിട്ടുന്നതിന് ദിവസങ്ങളെടുക്കും.
പിന്നെയുളളത് കാലപ്പഴക്കമേറിയതും നിന്നുതിരിയാനിടമില്ലാത്ത ഓഫിസും ഒരു ഡസൻ വനപാലകരുമാണ്. എന്നാൽ ഇനി പരിമിതികൾ ഒഴിയുകയാണ് പ്ലാച്ചേരി യിലെ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസിൽ. ഈ മാസം 30ന് വനം മന്ത്രി ഇവിടെ ആധുനിക കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുക്കുന്നതോടെ മോഡൽ സ്റ്റേഷനായി മാറും. 90 ലക്ഷം രൂപ ചെലവിട്ടാണ് മോഡൽ സ്റ്റേഷനാക്കുന്നതിന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.forest office
ആനമുടി മല, സൈലൻറ്റ് വാലി, മതികെട്ടാൻ മല, ഇരവികുളം, പൊൻമുടി മല, നീലഗിരി എന്നിവിടങ്ങളിലെ വനപാലകർക്ക് ഓരോ മുറികളും ഇവിടെ പുതിയ കെട്ടിട സമുച്ചയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പിടികൂടുന്ന വന്യമൃഗങ്ങളെ സംരക്ഷി ക്കാൻ ആനിമൽ റെസ്ക്യു സെൻറ്റർ, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേകമായി കെട്ടിടം, പിടികൂടുന്ന വാഹനങ്ങളിടാൻ കെട്ടിടം, വനശ്രീ ഇക്കോ വിൽപന കേന്ദ്രം, പാർക്കിംഗ് ഏരിയ, ചുറ്റുമതിൽ എന്നിവയാണ് നിർമിച്ചിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക വനം വകുപ്പ് ഓഫിസുകളും പരിമിതികൾക്കുളളിൽ കാലങ്ങൾക്ക് മുൻപുളള സംവിധാനങ്ങളിലാണ് പ്രവർത്തിക്കുന്നത്.
മോഡൽ സ്റ്റേഷനായി ആധുനിക സൗകര്യങ്ങളായതോടെ പ്ലാച്ചേരി സ്റ്റേഷൻറ്റെ മുഖച്ഛായ ഇനി മാറുകയാണ്. 18 ഗാർഡുമാർ, അഞ്ച് ഫോറസ്റ്റർമാർ, എട്ട് വാച്ചർമാർ, ഒരു ഡ്രൈവർ എന്നിവരാണുളളത്. കോട്ടയം വനം ഡിവിഷൻറ്റെ എരുമേലി റേഞ്ച് ഓഫിസിന് കീഴിലാണ് പ്രവർത്തനം. എറണാകുളം പനങ്ങാട് മുതൽ വൈക്കം, ചങ്ങനാശേരി, കണമല വരെ നീളുന്നു ഓഫിസിൻറ്റെ അധികാര പരിധി.
30ന് രാവിലെ 9.30 നാണ് വനം മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം നിർവ്വഹിക്കുക. ആൻറ്റോ ആൻറ്റണി എംപി, ഡോ.എൻ ജയരാജ് എംഎൽഎ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.എസ്.സി. ജോഷി, ഡിഎഫ്ഒ ജയരാമൻ, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് കെ വൽസല, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്കംഗം ജെയിംസ് പി സൈമൺ തുടങ്ങിയവർ പങ്കെടുക്കും.
               mery queens may