എരുമേലി : പ്രതിവര്‍ഷം 250 കോടി രൂപ കേന്ദ്ര വിഹിതം ലഭിച്ചിരുന്ന സ്ഥാനത്ത് ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തിലെത്തിയതോടെ കേന്ദ്ര വിഹിതം 47 കോടി രൂപയായി വെട്ടിക്കുറച്ചെന്ന് മന്ത്രി മാത്യു ടി തോമസ്. ഇത് മൂലം ജലവിഭവ വകുപ്പ് കടബാധ്യതക ളുടെ നടുവിലാണ്. എരുമേലിയില്‍ ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റ്റെ എംഡി ക്കെതിരെ കോടതിയിലുളളത് 300 കോടി കൊടുത്തു തീര്‍ക്കാനുളള കേസുകളാണ്. 
കേന്ദ്ര വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നെങ്കില്‍കരാറുകാര്‍ക്ക് 300 കോടി കൊടുത്തു തീര്‍ക്കാന്‍ കഴിയുമായിരുന്നു. കേസുകള്‍ കോടതിയിലായ സ്ഥിതിക്ക് ഇതേപ്പറ്റി കൂടു തല്‍ പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധികളിലും കിഫ്ബി പദ്ധതിയില്‍ 123ക്ഷ കോടി ചെലവിട്ടാ ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒന്നാമതെ ത്താന്‍ വകുപ്പിന് കഴിഞ്ഞത് ചരിത്ര നേട്ടമാണ്. എങ്കിലും സംസ്ഥാനത്തെ 30 ശതമാനം ജനങ്ങള്‍ക്കെ ശുദ്ധീകരിച്ച വെളളം നല്‍കാന്‍ കഴിഞ്ഞിട്ടുളളൂ. 
ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതി ന്റ്റെ ഭാഗമാണ് എരുമേലിയിലെ ഈ പദ്ധതി. 53 കോടിയാണ് ഈ പദ്ധതിക്ക് നല്‍കി യത്. ഇനി ഇത്രയും തുക കൂടി ചെലവിട്ടാലാണ് 250 കിലോമീറ്റര്‍ ദൂരത്തില്‍ പഞ്ചായ ത്തിലും പരിസരങ്ങളിലും പദ്ധതി പൂര്‍ത്തിയാക്കാനാവുക. അത് യാഥാര്‍ത്ഥ്യമാക്കു മെന്ന് മന്ത്രി ഉറപ്പ് നല്‍കി. പി സി ജോര്‍ജ് എംഎല്‍എ അധ്യക്ഷനായിരുന്നു. 
ആന്റ്റോ ആന്റ്റണി എംപി, രാജു എബ്രഹാം എംഎല്‍എ, എംഡി ഷൈനാമോള്‍, ടെക്‌നിക്കല്‍ മെംബര്‍ ഡി രവീന്ദ്രന്‍, ഹാജി പി എച്ച് അബ്ദുല്‍ സലാം, അന്നമ്മ ജോസഫ്, മാഗി ജോസഫ്, ടി എസ് കൃഷ്ണകുമാര്‍, റോസമ്മ സ്‌കറിയ, പി കെ അബ്ദുല്‍ കെരീം, പി കെ ബാബു, ടി വി ജോസഫ്, കരീം ആറ്റാത്തറ, ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.