എരുമേലി : മുക്കൂട്ടുതറയിലെ ചന്തയുടെ ദിവസം സംബന്ധിച്ച് പഞ്ചായ ത്ത് കമ്മറ്റി തീരുമാനമെടുക്കും. ഞായർ ദിനത്തിലാണ് ഇതു വരെ ചന്ത പ്രവർത്തിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തരുതെന്നാണ് പൊതുജനാഭി പ്രായം. ഇക്കാര്യം വ്യക്തമാക്കി ആയിരത്തോളം നാട്ടുകാർ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റിന് ഡിവൈ എഫ്ഐ മുക്കൂട്ടുതറ മേഖലാ കമ്മറ്റി ഭാരവാഹികൾ സമർപ്പിച്ചിരു ന്നു.
സിപിഎം, സിപിഐ കക്ഷികളും ചന്ത ഞായർ മതിയെന്ന നിലപാടിലാ ണ്. ചന്തയുടെ പ്രവർത്തനത്തിന് സംരക്ഷണം നൽകുമെന്ന് സിപിഎം മുക്കൂട്ടുതറ ലോക്കൽ കമ്മറ്റി അറിയിച്ചിട്ടുമുണ്ട്.പഞ്ചായത്ത് കമ്മറ്റി യിൽ അംഗങ്ങൾ നിലപാട് അറിയിക്കും. തുടർന്ന് ചർച്ചക്ക് ശേഷം തീരുമാനമെടുക്കാനാണ് നീക്കം. സ്ഥിരം കടകൾ ഞായർ ദിനം അടച്ചിടാ ൻ തീരുമാനിച്ചതാണ് ചന്തയുടെ ദിനം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെ ടുത്തത്.
ഞായർ ദിനത്തിലെ ചന്ത മുൻനിർത്തി സ്ഥിരം കടകൾ ആഴ്ചയിലൊ രിക്കലുളള അവധി ദിനം തിങ്കളാഴ്ചയാണെടുത്തിരുന്നത്. എന്നാൽ എല്ലായിടത്തും ഞായർ പൊതു അവധി ദിനമായതിനാൽ ജൂലൈ രണ്ട് മുതൽ ഇത് മുക്കൂട്ടുതറയിലും ബാധകമാക്കാനാണ് വ്യാപാരി സംഘടന കളുടെ സംയുക്ത തീരുമാനം. ചന്ത ശനിയാഴ്ചയാക്കണമെന്നാണ് വ്യാ പാരി സംഘടനകളുടെ നിർദേശം.
ഇത് സ്വീകാര്യമല്ലെന്നാണ് പൊതുജനാഭിപ്രായം. പ്രശ്നത്തിൽ സമവായ മുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലന്നിരിക്കെ ഇന്ന് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം നിർണായകമാകും. പതിറ്റാണ്ടുകളുടെ പഴക്കം പേറുന്ന ചന്തയാകട്ടെ സ്ഥലം നഷ്ടപ്പെട്ട് റോഡിൻറ്റെ ഇരുവശങ്ങളിലുമായാണ് പ്രവർത്തിക്കുന്നത്.