എലിക്കുളം പഞ്ചായത്തിലെ രണ്ടാംമൈലിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ര ണ്ടാംമൈൽ എട്ടുസെന്റു കോളനി ബിന്ദുഭവനിൽ അന്നമ്മ വിൽസൺ (62) ആണ് മരിച്ചത്. ഇരുമ്പുകുത്തി, എട്ടുസെന്‍റ്, എട്ടിയിൽ കോളനികളിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ 50 പേർക്ക് കോവിഡ് രോഗം സ്ഥീകരിച്ചു.
ഇതോടെ രണ്ടാംമൈൽ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. സംശയമുള്ള 42 പേർക്ക് ആരോഗ്യവകുപ്പ് ബുധനാഴ്ച്ച ആർടിപിസിആർ പരിശോധന നടത്തും. ആദ്യഘട്ട പരി ശോധന കഴിഞ്ഞപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ  രോഗ ബാധി തരായി കണ്ടെത്തിയവർ മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപ നത്തിന് സാഹചര്യമുള്ളതിനാൽ പ്രദേശവാസികൾ പുറത്തേക്ക് പോകരുതെന്ന് നിർദേ ശിച്ചിട്ടുണ്ട്.