വേനൽ രൂക്ഷമായതോടെ കാഞ്ഞിരപ്പള്ളിയിലെ മലയോര പ്രദേശങ്ങൾ വറുതിയുടെ പിടിയിൽ.കുളിക്കുവാൻ പോയിട്ട് കുടിക്കുവാൻ പോലും വെള്ളമില്ലാത്ത അവസ്ഥ യിലാണ് പ്രദേശവാസികൾ.

വേനൽ കടുത്തതോടെ കാഞ്ഞിരപ്പള്ളിയിലെ മലയോര പ്രദേശങ്ങളിൽ വരള്‍ച്ച രൂക്ഷമാ യി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. വേനല്‍ മഴകുറഞ്ഞതും ചൂടു കൂ ടിയുതമാണ് ഈ വര്‍ഷം കുടിവെള്ള ക്ഷാമം ഇത്ര നേരത്തെ രൂക്ഷമാകാന്‍ കാരണം. പ ഞ്ചായത്തിലെ വട്ടകപ്പാറ, കൊടുവന്താനം, കല്ലുങ്കല്‍ കോളനി, പത്തേക്കര്‍, നാച്ചിക്കോ ളനി, ആനിത്തോട്ടം തുടങ്ങിയ മേഖലകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന ത്.പ്രദേശത്തെ കിണറുകളില്‍ ഭൂരിഭാഗവും വറ്റിവരണ്ടു. കുടിവെള്ള പദ്ധതികള്‍ പലതു ണ്ടെങ്കിലും ഇതിന്റെ പ്രയോജനമെട്ട് ലഭിക്കുന്നതുമില്ല.

കൊടുവന്താനം, മേലേട്ടു തകിടി, മുക്കുങ്കപറമ്പ് എന്നിവിടങ്ങളിലെ മുന്നൂറോളം കുടും ബങ്ങളാണ് ഏറ്റവുo അധികം കുടിവെള്ളം ക്ഷാമം അനുഭവിക്കുന്നത്.വട്ടകപ്പാറ, നാച്ചി കോളനി കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകൾ ഇതുവഴിയുണ്ടെങ്കിലും വെള്ളം ലഭിച്ചിട്ട് മാസങ്ങളായെന്ന് പ്രദേശവാസികൾ പറയുന്നു.

ഇവിടെ ആകെയുള്ള പഞ്ചായത്തുകിണറും വറ്റിവരണ്ട നിലയിലാണ്. കുഴൽക്കിണറു കൾ പലതുണ്ടെങ്കിലും ഒന്നിലും വെള്ളമില്ല. കിലോമീറ്ററുകൾ താണ്ടി തലച്ചുമടായാണ് പലരും വെള്ളം കൊണ്ടുവരുന്നത്.. മറ്റു ചിലരാകട്ടെ വെള്ളം വിലകൊടുത്ത് വാങ്ങു ന്നു. ചിലർ ജാറുകളിലും മറ്റും വെള്ളം ശേഖരിച്ച് ഓട്ടോറിക്ഷകളിലാണ് വീട്ടിലെത്തി ക്കുന്നത്.
വർഷകാലത്ത് മാത്രം സുലഭമായി വെള്ളം ലഭിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾ ക്ക് കുടിവെള്ള ക്ഷാമത്തിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ജനപ്രതിനിധികളുടെയ ടക്കം കണ്ണു തുറക്കണം. ഇതുണ്ടായില്ലെങ്കിൽ വെള്ളത്തിനായുള്ള ഇവരുടെ മുറവിളി അധികാരികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.