കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റിന്റെ നിർമ്മാ ണം പൂർത്തിയായി. ശുചിമുറികളിൽ നിന്നു പുറന്തള്ളുന്ന മലിന ജലം ശുദ്ധീകരിച്ച് വേണ്ടി വന്നാൽ പുനരുപയോഗിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് കാ ഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിച്ചത്. ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മാത്രമാണ് സർക്കാരാശുപത്രികളി ൽ നിലവിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉള്ളത്.ദിവസം ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ളാന്റാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ നിർമ്മിച്ചിരിക്കുന്നത്. മലി നീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകൃത രൂപകൽപ്പന പ്രകാരമുള്ള പ്ളാന്റ് ആരോഗ്യ വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്ളാന്റിൽ ശുദ്ധീകരിക്കുന്ന വെള്ളം ചെടികൾ നനയ്ക്കാനും ശുചിമുറികളിലെ ഫ്ളഷ് ടാങ്കുകളിൽ ഉപയോഗിക്കാനും കഴിയും. എന്നാൽ ഫ്ളഷ് ടാ ങ്കുകളിൽ വെള്ളം എത്തിക്കുന്നതിന് പ്ളംബിങ് ജോലികൾ പൂർത്തിയാക്കാനുള്ളതി നാൽ നിലവിൽ വെള്ളം സോക്പിറ്റ് വഴി ഒഴുക്കികളയുകയാനാണ് ലക്ഷ്യമിടുന്നത്.

400 കിടക്കകളുള്ള ആശുപത്രിയ്ക്ക് പര്യാപ്തമാകും വിധമുള്ള പ്ളാന്റാണ് ഇവി ടെ നിർമ്മിച്ചിരിക്കുന്നത് . മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ച തോടെ നിലവിൽ പ്ളാന്റ് പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.ശനിയാഴ്ച ഡോ.എൻ ജയരാജ് എംഎൽഎ പ്ലാന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും