ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ പര്യടനം ,ഇല്ലിക്കൽ കവലയിൽ നിന്നാണ് പ്ര ചരണത്തിന് തടക്കം കുറിച്ചത് വൻ ജനാവലിയാണ് സ്ഥാനാർത്ഥിക്ക് പിൻതുണയുമായി സ്വീകരണ കേന്ദ്രത്തിലേയ്ക്ക് ഒഴുകി എത്തിയത്.തുടർന്ന് കാഞ്ഞിരം, തിരുവാർപ്പ് എ ന്നിവടങ്ങളിലും സ്ഥാനാർത്ഥി എത്തി ,തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തത്തിൽ വൻ സ്വീകരണം.

ജയിച്ച് വരണം ഞങ്ങൾ ഒപ്പമുണ്ടെന്ന് അമ്മമാരുടെ അനുഗ്രഹം ,കുമരകം എസ് എൻ കോളേജിൽ പുഷ്പവൃഷ്ടിയോടെയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ വരവേറ്റത് ,സ്ഥാനാർത്ഥിക്ക് വിദ്യാർത്ഥികൾ നെൽക്കതിരും സമ്മാനിച്ചു ,തരിശ് കിടന്ന മെത്രാൻ കായൽ കൃഷി ഇറക്കി നൂറ് മേനി വിളവെടുപ്പിനൊരുങ്ങിയ കാലത്ത് കൊയ്ത്ത് തടസപ്പെടുത്താൻ ഉണ്ടായ ശ്രമങ്ങളെ മനുഷ്യമതിൽ തീർത്ത് സംരക്ഷിക്കുവാൻ നേതൃത്വം നൽകിയ ജനനായകനോടുള്ള സ്നേഹപ്രകടനമായാണ് നെൽകതിർ സമ്മാനിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കുമരകത്ത് നിന്ന് അയ്മനത്തെത്തിയ സ്ഥാനാർത്ഥി പാരഗൺ ഗോഡൗണിലെ തൊഴിലാ ളികളെ കണ്ട് വോട്ട് ചോദിച്ചു ,തുടർന്ന് അയ്മനം ,ആർപ്പൂക്കര പഞ്ചായത്ത് ഓഫീസു കളിലും സന്ദർശനം നടത്തി ,ശേഷം ആർപ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമ യം അവർക്കൊപ്പം ചിലവാക്കിയ ശേഷo, ഏറ്റുമാനൂരിലേയ്ക്ക് ,പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിലും ,സ്കൂളുകളിലും സന്ദർശനം നടത്തിയ ശേഷo, വികസന സെമി നാറിലും പങ്കെടുത്തു