എരുമേലി : മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ മാർഗം തേടി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റിൻറ്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സംസ്കരണ പ്ലാൻറ്റുകൾ സന്ദർശിച്ചു. കുമളി, ചക്കുപളളം പഞ്ചായത്തുകളുടെ പ്ലാൻറ്റുകളാണ് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാറും സംഘവും സന്ദർശിച്ചത്. രണ്ടിടത്തും ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റി വിറ്റഴിച്ച് വരുമാനം നേടുന്നവയാണ്.
ഇതിന് പ്രധാനമായും മാലിന്യങ്ങളിൽ  ബാക്ടീരിയ സമൃദ്ധമായി ഉൽപാദിക്കപ്പെട്ടാ ലാണ് സാധ്യമാവുക. അതേ സമയം എരുമേലിയിൽ ശബരിമല സീസണിലാണ് വൻ തോതിൽ മാലിന്യങ്ങൾ കൂടുന്നതെന്നും ശുചീകരണമായി  ബ്ലീച്ചിംഗ് പൗഡർ വിതറു ന്നതിനാൽ മാലിന്യങ്ങളിലെ ബാക്ടീരിയ നശിക്കുകയാണെന്നും പ്രസിഡൻറ്റ് കൃഷ്ണ കുമാർ പറഞ്ഞു. കുമളിയിലും ചക്കുപളളത്തും മാലിന്യങ്ങൾ പ്ലാസ്റ്റിക്, ഖരം, ജൈവം, എന്നിങ്ങനെ വേർതിരിച്ച് പ്രത്യേകമായി വീപ്പകളിൽ ശേഖരിച്ച്  ശാസ്ത്രീയ മാർഗം അവലംബിച്ചാണ് സംസ്കരിക്കുന്നത്.
എന്നാൽ എരുമേലിയിൽ എല്ലായിനം മാലിന്യങ്ങളും വഴിയിലും വീപ്പകളിലും തളളു ന്നതിനാൽ വേർതിരിക്കാൻ കഴിയാതെ ഒന്നിച്ചുകൂട്ടി സംസ്കരിക്കേണ്ടി വരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്താതെ ശാസ്ത്രീയ സംസ്കരണം നടത്താനാവില്ലെന്ന് കുമളി, ച ക്കുപളളം പഞ്ചായത്ത് ഭരണസമിതികൾ പറഞ്ഞു. അതേസമയം സാങ്കേതിക വിദഗ്ദ രുടെ ഉപദേശം തേടിയ ശേഷം പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്ത് ഉചിതമായ സംസ്കരണ മാർഗം സ്വീകരിക്കാനാണ് എരുമേലി ഭരണസമിതി ഒരുങ്ങുന്നത്.
എരുമേലിയിൽ മാലിന്യങ്ങൾ വേർതിരിച്ചുമാറ്റുകയും ജൈവമാലിന്യങ്ങളിൽ ബാ ക്ടീരിയ യഥേഷ്ടമായി ഉൽപാദിക്കപ്പെടുകയും വളരാൻ അനുവദിക്കുകയും ചെയ്താ ലാണ് കുമളി, ചക്കുപളളം മാതൃകയിൽ സംസ്കരണം നടത്താനാവുക. ജൈവ മാലി ന്യങ്ങൾ വിവിധ അറകളിലായി മാറ്റി ഒരു മാസത്തോളം സംസ്കരണത്തിൻറ്റെ വിവി ധ ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ വളം ആയി മാറുന്ന രീതിയാണ് കുമളിയിലും ച ക്കുപളളത്തുമുളളത്. ഈ രീതി കാലതാമസമുളളതായതിനാൽഎരുമേലിയിൽ അനുയോജ്യമാകില്ലെന്ന അഭിപ്രായം ഉണ്ട്.
നിലവിൽ കൊടിത്തോട്ടം, കമുകിൻകുഴി എന്നിവിടങ്ങളിലാണ് എരുമേലിയിൽ സംസ്കരണം. കൊടിത്തോട്ടത്തെ ഖരമാലിന്യ സംസ്കരണ പ്ലാൻറ്റ് തകർന്നതിനാൽ അറ്റകുറ്റപണി നടത്തി പ്രവർത്തനയോഗ്യമാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കമുകിൻകുഴിയിലെ യൂണിറ്റിൽ ജൈവ മാലിന്യ സംസ്കരണത്തിന് യോജിക്കുന്ന മാർഗം തേടിയാണ് ഇന്നലെ കുമളി, ചക്കുപളളം പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയത്. വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ കെ ആർ അജേഷ്; അംഗങ്ങളായ സോമൻ തെരുവത്ത്, ഇ കെ സുബ്രഹ്മണ്യൻ, സെക്കട്ടറി പി എ നൗഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശിച്ചത്. അടുത്ത ദിവസം ആലപ്പുഴ ജില്ലയിലെ പ്ലാൻറ്റുകൾ സന്ദർശിക്കുമെന്നും ഇത്തവണത്തെ ശബരിമല സീസണിൽ സംസ്കരണ പ്ലാൻറ്റ്  സജ്ജമാക്കുമെന്നും സന്ദർശനത്തിന് ശേഷം പ്രസിഡൻറ്റ് പറഞ്ഞു.