കാഞ്ഞിരപ്പള്ളി: വനിതകൾക്കായി പഞ്ചായത്ത് നിർമ്മിച്ച കാർഷിക ഉത്പ്പന്ന വിപ ണന കേന്ദ്രം നശിക്കുന്നു. ടൗണിൽ മിനി സിവിൽ സ്റ്റേഷനു മുന്നിലായി പഞ്ചായത്തി ന്റെ സ്ഥലത്ത് നിർമ്മിച്ച 16 കടമുറികളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. യൂ. ഡി.എഫ് ഭരണ സമിതി 2015ൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാട നം ചെയ്തിരുന്നു. വൈദ്യുതികരണ ജോലികൾ മാത്രം പൂർത്തിയാക്കിയിരുന്നില്ല. കെട്ടിടം നിർമ്മി്ച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും തുറന്ന് നൽകാത്തതിനെ തുടർന്ന് കെട്ടി ടം നശിക്കുകയാണെന്നും ആക്ഷേപമുണ്ട്.

തുറന്ന് കിടക്കുന്ന കെട്ടിടത്തിൽ പുകയില ഉത്പന്നങ്ങളുടെ മാലിന്യം കൊണ്ട് നിറ ഞ്ഞിരിക്കുകയാണ്. കെട്ടിടത്തിൽ സാമൂഹീക വിരുദ്ധരുടെ ശല്യം വർദ്ധിച്ചതോടെ കെട്ടിടം പൂട്ടിയിടമെന്ന് കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ് അൻസിൽ പഞ്ചായത്തി നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഞ്ചായത്ത് ഇത് വരെ നടപടി സ്വീകരിച്ചിട്ടുമി ല്ല.മുൻപ് ഇവിടെ സ്ഥിതിചെയ്തിരുന്ന മാർക്കറ്റ് പൊളിച്ച് 70 ലക്ഷത്തിലേറെ രൂപ മുടക്കി ഇരുനിലകളിലായി വിപണ കേന്ദ്രം നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയ സമയത്ത് തന്നെ കടമുറികൾ ലേലത്തിൽ നൽകിയിരുന്നു.എന്നാൽ എൽ.ഡി.ഫ് ഭരണ സമിതി ലേലത്തുക കുറവാണെന്ന കാരണത്താൽ പുനർ ലേലം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുനർ ലേലത്തെ എതിർത്ത് ആദ്യം കടമുറി കൾ ലേലത്തിലെടുത്ത രണ്ട് പേർ ഹൈക്കോടതിയെ സമീച്ചിരുന്നു. ഇതിനാൽ പുനർ ലേലം നടത്തുവാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് പഞ്ചായത്ത് അധി കൃതർ പറയുന്നു. കടമുറികൾ തുറന്ന് നൽകുന്നതിനായി കഴിഞ്ഞ മാസം കെട്ടിടത്തി ലെ വൈദ്യുതികരണ ജോലികളും പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു.