കാഞ്ഞിരപ്പള്ളി: വനിതാ ദിനത്തിനോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി സമി തി കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമവും ഏരിയാ കണ്‍വെന്‍ഷനും ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.അഖിലേന്ത്യാ ജനാധിപ ത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ്കുട്ടി ഉല്‍ഘാടനം ചെയ്തു .ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡണ്ട് അന്നമ്മ രാജു മുഖ്യ പ്രഭാഷണം നടത്തി.

സംഘടനയുടെ ഏരിയാ പ്രസിഡണ്ട് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം പദ്മ സദാശിവന്‍,ജി ല്ലാ കമ്മിറ്റിയംഗങ്ങളായ റെജീന റഫീക്ക്,കെ.എസ് ഷാനവാസ്,സുമേഷ് ശങ്കര്‍,ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി ജില്ലാ സെക്രട്ടറി ഷേര്‍ലി ആന്റണി, സമിതി ഏരിയാ സെക്ര ട്ടറി പി.ആര്‍ ഹരികുമാര്‍, യൂണിറ്റ് പ്രസിഡന്റ് ഹാജി നൂറുദ്ദീന്‍, ജോ. സെക്രട്ടറി അരുണ്‍ കുമാര്‍ ജി, വനിതാ ഫോറം എരുമേലി യൂണിറ്റ് പ്രസിഡന്റ് ഷെമീന ലത്തീഫ് എന്നിവര്‍ സംസാരിച്ചു