പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ബുധനാഴ്ച വൈകീട്ട് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗത്തില്‍ നിന്ന് താലപ്പൊലിഘോഷയാത്രയോടെ കൊടിക്കൂറ എഴുന്നള്ളിച്ചു. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണന്‍നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിച്ചു. മേല്‍ശാന്തി വാരണംകോട്ടില്ലം പരമേശ്വരന്‍നമ്പൂതിരി സഹകാര്‍മികനായി.
തിരുവരങ്ങിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്.നായകസഭാംഗവും പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റുമായ അഡ്വ.എം.എസ്.മോഹന്‍ നിര്‍വഹിച്ചു. ഹൃദയവിദ്യാ ഫൗണ്ടേഷന്‍ ആചാര്യന്‍ ഗുരുവിദ്യാസാഗര്‍ ആധ്യാത്മിക പ്രഭാഷണം നടത്തി.
വ്യാഴാഴ്ച രാവിലെ എട്ടിന് ശ്രീബലി, ഒന്നിന് ഉത്സവബലിദര്‍ശനം, രണ്ടിന് പുന്നാം പറ മ്പില്‍ കുടുംബയോഗത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ഭജന്‍സ്, 4.30-ന് കാഴ്ചശ്രീ ബലി, ഏഴിന് പാരീസ് ലക്ഷ്മി നയിക്കുന്ന നൃത്തശില്‍പ്പം-കൃഷ്ണമയം എന്നിവയാണ് പരിപാടികള്‍.11-ന് കുംഭഭരണി നാളിലാണ് കുംഭകുടഘോഷയാത്രയും ആറാട്ടും.