കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം,എരുമേലിയിലെ മുഴുവൻ വ്യാപാരികളു ടെയും പങ്കാളിത്തത്തോടെ,ദേശീയ പതാക വഹിച്ചുകൊണ്ട് പട്ടണം ചുറ്റി പതാക ജാഥ നടത്തിയും,എരുമേലിയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും ദേശീയ പതാക ഉയ ർത്തിയും, മധുരം വിതരണം ചെയ്തും സമുചിതമായി ആഘോഷിച്ചു.
ജാഥാനാന്തരം വ്യാപാരഭവനിൽ യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ ദേശീയ പതാക ഉയർത്തി,ചടങ്ങിൽ എരുമേലി എസ്. എച്ഛ്.ഓ പി.വി.അനിൽകുമാറും,സബ് ഇൻസ്‌ പെക്ടർ അനീഷ് കുമാറും സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പരിപാടികൾക്ക് ജനറൽ സെക്രട്ടറി പി.ജെ ശശിധരൻ ട്രഷറർ കെ വിജയകുമാർ
എംകോസ് ബാങ്ക് പ്രസിഡന്റ് തോമസ് കുര്യൻ വൈസ് പ്രസിഡന്റുമാരായ സി.പി മാത്തൻ ചാലക്കുഴി പി.എ സലിം സെക്രട്ടറിമാരായ ബേബി ജോർജ് അബ്ദുൽ നാസർ
സിബിച്ചൻ ആന്റണി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാഷിം കുറുങ്കാട്ടിൽ എം.എ നിഷാദ് ഷിഫാസ് എം ഇസ്മായിൽ ജെയിംസ് ജോസഫ് നൗഷാദ് കുറുംകട്ടിൽ
തുടങ്ങിയവർ നേതൃത്വം നൽകി