മുണ്ടക്കയം: ടാറിംഗ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്ന കരിനിലം – പശ്ചിമ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സെബാസ്റ്റ്യന്‍ കുള ത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പ് റോഡ് നവീകരണത്തി നാ യി ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പണി ഏറ്റെടുത്ത കരാറുകാരന്‍ കുറ ച്ച് പണികള്‍ മാത്രം ചെയ്തതിനുശേഷം ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് നവീകരണ പ്രവര്‍ത്തനം വൈകുവാന്‍ കാരണം. നിലവില്‍ 68 ലക്ഷം രൂപയാണ് ബാക്കിയുള്ളത്. ഇത് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനം മഴ മാറിയാല്‍ ഉടന്‍ ആരംഭിക്കും.

എന്നാല്‍ 10 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ നവീകരണത്തിന് ഈ തുക പര്യാപ്ത മല്ല. അതിനാല്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെട്ടിട്ടു ണ്ടെന്നും കൃത്യമായ ഇടപെടല്‍ നടത്തി തുക വാങ്ങിയെടുത്ത് റോഡിന്റെ മുഴുവന്‍ നവീകരണ പ്രവര്‍ത്തനവും പൂര്‍ത്തിയാക്കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അ റി യിച്ചു.