സര്‍ക്കാര്‍ തീരുമാനം എന്തായാലും നാളെ മുതല്‍ ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപന ങ്ങളും തുറക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. രണ്ടു മാസത്തിലധികമായി കടകള്‍ തുറക്കാനാവാതെ വ്യാപാരികള്‍ നട്ടം തിരിയുക യാണ്. തൊഴിലെടുത്ത് ജീവിക്കുവാനുള്ള മൗലികാവകാശം ഭരണഘടനാദത്തമാണ്. സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്കെല്ലാം നിവേദനം നല്‍കിയി ട്ടുണ്ട്.

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നാളെമുതല്‍ കട തുറക്കല്‍ സമരം നടത്തുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നാളെ മുതല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലയി ലെ എല്ലാ കടകളും തുറക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍, ട്രഷറര്‍ പി.സി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ അറി യിച്ചു.