പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി വി.പി  ഇസ്മായിൽ. യുവാക്കൾക്കൊപ്പം ദീപശിഖ പ്രയാണത്തിൽ ഓടിയാണ് വി.പി താരമായത്. നാലു ദിവസം കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളന ത്തിന്റെ സമ്മേളനനഗരിയിൽ കത്തിക്കുവാനുള്ള ദീപശിഖാ പ്രയാണത്തിലാണ് ആരംഭം മുതൽ അവസാനം വരെ യുവാക്കൾക്കൊപ്പം ഓടി വി പി ആവേശം വിതറിയത്. ദീപ ശിഖാ പ്രയാണം ആരംഭിച്ച പാറത്തോട് പിഐ ഷുക്കൂർ  സ്‌മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗരിയായ കാഞ്ഞിരപ്പള്ളി വി ആർ ഭാസ്കരൻ നഗർ വരെയായിരുന്നു ദീപശിഖാ പ്രയാണം.

പാറത്തോട്ടിൽ നിന്നും ഒരു കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ പേട്ട സ്കൂളിന്റെ  സമീപത്തുനിന്നും കാഞ്ഞിരപ്പള്ളി സമ്മേളന നഗരിയായ കെ.എം.എ ഹാൾ വരെ ഒരു  കിലോമീറ്ററുമാണ് ദീപശിഖാ പ്രയാണത്തിൽ ക്യാപ്റ്റൻ കൂടിയായ വി പി പങ്കെടുത്തത്. 72 വയസ്സ് പ്രായമുള്ള വി.പി ഇസ്മായിൽ നിലവിൽ സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറിയാണ്. 1967 -68 കാലത്ത് എസ്എഫ്ഐ ലൂടെയാണ് വി പി ഇസ്മയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അടുക്കുന്നത്. തുടർന്ന് ഡിവൈഎഫ്ഐയും സിപിഎമ്മിലും  വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച വി. പി തലമുതിർന്ന നേതാവ് കൂടിയാണ്. രാവിലെ പിഐ ഷുക്കൂർ  സ്മൃതിമണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം സിഐടിയു ജില്ലാ ട്രഷറർ എ വി റസ്സൽ ഉദ്ഘാടനം ചെയ്തു. ആറ് കിലോമീറ്റർ പിന്നിട്ട് സമ്മേളന നഗരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി. ആർ രഘുനാഥൻ ഏറ്റുവാങ്ങി.