കാട്ടാന ശല്യം രൂക്ഷമായ കോരുത്തോട്ടിലെ വിവിധ പ്രദേശങ്ങളിലാണ് ആന്റോ ആന്റ ണി എം.പിയും പി.സി ജോർജ് എം.എൽ.എയും സന്ദർശിച്ചത്. നാലു കിലോ മീറ്റർ സൗ രവേലി സ്ഥാപിക്കുവാനും വഴിയരികിലെ കാടുകൾ വെട്ടി തെളിക്കുവാനുമുള്ള നടപടി കൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് എം.പി പറഞ്ഞു. വന്യജീവികളുടെ ആക്രമണ ത്തിൽ കൃഷി നശിച്ച കർഷർക്ക് സർക്കാർ അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന്  പി.സി ജോർജ് എം.എൽ.എയും പറഞ്ഞു.
കോരുത്തോട് പട്ടാളകുന്ന് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പി ച്ച സ്ഥലങ്ങളിലാണ് പി.സി ജോർജ്  സന്ദർശിച്ചത്. വിവിധ കൃഷിയിടങ്ങളിലായി കപ്പ, വാഴ, കൊടി തുടങ്ങി വൻതോതിലുള്ള കൃഷിനാശമാണ് പ്രദേശത്തെ കർഷകർക്കുണ്ടാ യിരിക്കുന്നത്. സർക്കാരും ഫോറസ്റ്റ് അധികൃതരും വന്യജീവികളുടെ ആക്രമണം തടയാ ൻ തയ്യാറായില്ലെങ്കിൽ മേഖലയിലെ ജനങ്ങളെ കൂട്ടി വ്യാപകമായ സമരപരിപാടികളി ലേക്ക് നീങ്ങുമെന്നും, കൃഷി നശിച്ച കർഷർക്ക് സർക്കാർ അടിയന്തിര നഷ്ടപരിഹാരം നൽകണമെന്നും പി.സിജോർജ് ആവശ്യപ്പെട്ടു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് രാജൻ, പഞ്ചായത്തംഗവും ജനപക്ഷം മണ്ഡലം പ്രസിഡന്റുമായ
ജോജോ പാമ്പാടത്ത്, ജയപ്രകാശ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.