എരുമേലി : പരാതിയും പരിഭവങ്ങളുമില്ലാതെ രണ്ടര മാസക്കാലം എരുമേലിയെ ശുചീകരിച്ച 125 പേർ ഇന്ന് സ്വന്തം നാടായ തമിഴ്നാട്ടിലേക്ക് മടങ്ങുകയാണ്. പണ്ടെങ്ങോ പൂർവികർ തുടങ്ങിവെച്ച ശുചീകരണ സേവനം മുടങ്ങാതെ അനുഷ്ഠാനം പോലെ പിൻതലമുറ തുടരുന്ന പ്രത്യേകത കുടിയുണ്ട് ഇവരിൽ.

ഇത്തവണ ഇവർക്ക് നേരത്തെ തന്നെ പ്രതിഫലംകൊടുക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ഇതിന് പുറമെ യാത്രാക്കൂലിയും നൽകി. ഇന്ന് എല്ലാവരും നാട്ടിലേക്ക് മടങ്ങുമെന്ന് വിശുദ്ധി സേനയുടെ ലീഡർ ആനന്ദ് പറഞ്ഞു. മുമ്പ് ആനന്ദിൻറ്റെ അച്ഛനായിരുന്നു ലീഡർ. പിതാവിൻറ്റെ മരണശേഷം ആനന്ദ് ചുമതലയേറ്റു.

ശബരിമല ശുചീകരണത്തിന് ദശാബ്ദങ്ങൾക്ക് മുമ്പ് അയ്യപ്പസേവാ സംഘം നിയോഗിച്ച തമിഴ് നാട്ടുകാർ പിന്നെ എല്ലാ തീർത്ഥാടനകാലത്തും ശുചീകരണം ഏറ്റെടുത്ത് നടത്തിയതോടെയാണ് വിശുദ്ധിസേനയെന്ന് അറിയപ്പെട്ടത്. 350 രൂപയാണ് ഇത്തവണ ദിവസ വേതനമായി നൽകിയത്.