എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് എരുമേലിയിൽ ഇത്തവ ണ ശുഭ പര്യവസാനം. അപകടങ്ങൾ കുറഞ്ഞത് പ്രധാന നേട്ടമായി. പേട്ടതുളളലും ചന്ദനക്കുടാഘോഷവും ഭംഗിയായി നടന്നു. സാധനങ്ങൾക്ക് അമിത വില ഈടാക്കിയതാ യി പരാതിയില്ല. പോലിസ് നടത്തിയ പുണ്യം പൂങ്കാവനം പദ്ധതി ജനങ്ങൾക്കും തീർത്ഥാ ടകർക്കും ശുചീകരണത്തിന് പ്രചോദനമായി. ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രശംസയും നേടി. കെഎസ്ആർടിസി ക്ക് ഏറ്റവുംമികച്ച വരുമാനമാണ് ലഭിച്ചത്.കച്ചവടക്കാരിൽ കാര്യമായ നഷ്ടങ്ങളില്ല. പ്രകൃതിയോട് ഇണങ്ങുന്ന തീർത്ഥാടനത്തെ പരിചയപ്പെടുത്തുന്നതിൻറ്റെ തുടക്കമായിരുന്നു സസ്യജന്യ കുങ്കുമങ്ങൾ മാനവം സൊസൈറ്റി വിതരണം ചെയ്തത്. ഇതാദ്യമായി സേവനത്തിൽ സിപിഎം അഭയം ചാരിറ്റബിൾ സൊസൈറ്റിയിലൂടെ സാന്നിധ്യമറിയിച്ചു.അയ്യപ്പ സേവാ സമാജം ഇന്നലെ ടൗണീലും തോട്ടിലും ശുചീകരണം നടത്തി. വിശപ്പറി യാതെ തീർത്ഥയാത്രക്ക് അന്നം വിളമ്പാൻ അര ഡസനോളം അന്നദാന കേന്ദ്രങ്ങൾ സജീവമായിരുന്നു.  പോലിസിൻറ്റെ ഡ്യൂട്ടിഭാരത്തിനിടയിലും നിരവധി കഞ്ചാവ്  കേസുകൾ പിടികൂടാനായി.