എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന് കീഴിലെ മിസ്ബഹുൽ ഹുദ മദ്രസ്സയുടെ ആ ഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന് വിപുലമായ പരിപാടികളോടെ ആഘോ ഷിച്ചു.  പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി പരിസ്ഥിതി ഗാനങ്ങളും സുഗതകുമാരി ടീ ച്ചറിന്റെ കവിതയും എല്ലാം കുട്ടികളെകൊണ്ട് ആലപിച്ചു നടത്തിയ പരിപാടി വേറിട്ട അനുഭവം ആയി.പരിസ്ഥിതി ദിന സന്ദേശം നൽകിയതിനൊപ്പം പരിസ്ഥിതി ദിന പ്ര തിജ്ഞയും ഇമാം ചൊല്ലിക്കൊടുത്തു. സോഷ്യൽ ഫോറെസ്റ്ററി വകുപ്പിൽ നിന്നും ജമാ അ ത്ത് പരിപാലന സമിതി വാങ്ങിയ വൃക്ഷതൈകളും  ചടങ്ങിൽ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പി. എ. ഇർഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സന്ദേശം  സെക്രട്ടറി സി. എ. എം. കരീമും മദ്രസ പി. ടി. എ പ്രസിഡ ന്റും നൽകി. രാവിലെ 250ൽ അധികം തൈകളുടെ വിതരണം നടത്തി. തുടർന്ന് ജമാഅ ത്ത് ഭാരവാഹികളും ഉസ്താദുമാരും കുട്ടികളും പി. ടി. എ പ്രസിഡന്റും ചേർന്ന് നവീകരിച്ച മയ്യത്താങ്കരയിൽ വൃക്ഷ തൈകൾ നട്ടു. ശേഷിക്കുന്ന തൈ കളുടെ വിത രണം നടത്തി.ജമാഅത്‌ പരിപാലന സമിതി അംഗഒ അജ്മൽ വിലങ്ങുപാറ. അസിസ്റ്റന്റ് ഇമാം സുലൈമാൻ മൗലവി.. സകീർ ഉസ്താദ്.പി. എം. ബഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..