കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ.ജോസഫ് വെള്ളമറ്റത്തിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. രൂപതാ വികാരി ജനറാള്‍മാരായി രുന്ന ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, മോണ്‍. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ വിരമിച്ച ഒഴിവി ലാണ് പുതിയ നിയമനം. പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന അദ്ദേ ഹം ഇടവകകളുടെയും വൈദികരുടെയും പ്രത്യേകചുമതല വഹിക്കും.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആരാധനക്രമത്തില്‍ ഡോ ക്ടറേറ്റ് നേടിയ അദ്ദേഹം രൂപതാ വിശ്വാസജീവിത പരിശീലനകേന്ദ്രം ഡയറക്ടര്‍, മൈന ര്‍ സെമിനാരി റെക്ടര്‍, നിര്‍മ്മല തിയാളജിക്കല്‍ കോളജ് ഡയറക്ടര്‍,ആരാധനക്രമവിഭാ ഗം ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവിലുള്ള സിഞ്ചെല്ലൂസ്മാരായ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ.കുര്യന്‍ താമരശ്ശേരി എന്നിവര്‍ക്കു പുറമെയാ ണ് പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ.ജോസഫ് വെള്ളമറ്റം സ്ഥാനമേറ്റെടുക്കുന്നത്.കാഞ്ഞിര പ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജരായി ഫാ. ഡോമിനിക് അയലൂപ്പറമ്പില്‍ ചുമതലയേ ല്‍ക്കും.