പൊടിമറ്റം: സെന്റ് മേരീസ് ഇടവക പ്രഖ്യാപന സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനത്തിനും തിരുനാള്‍ ആഘോഷത്തിനും ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം കൊടിയേറ്റിയതോടെ തുടക്കമായി. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാ രി ജനറാള്‍ ഫാ. ജോസഫ് വെള്ളമ റ്റം മുഖ്യകാര്‍മ്മികത്യം വഹിച്ചു .
8-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വിവിധ കുടുംബക്കൂട്ടായ്മക ളില്‍ നിന്ന് കഴുന്നുപ്രദക്ഷിണം ആരംഭിക്കുന്നതും 4.30ന് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ആലുങ്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടത്തപ്പെ ടും. 6.15ന് പൊടിമറ്റം സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഗ്രോട്ടോയിലേയ്ക്ക് തിരുനാള്‍ പ്രദ ക്ഷിണവും തുടര്‍ന്ന് പൊടിമറ്റം സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ.തോമസ് പഴവ ക്കാട്ടില്‍ ലദീഞ്ഞും നടത്തും. ചെറുവള്ളി സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ ഡെന്നി നെടുംപതാലില്‍ തിരുനാള്‍സന്ദേശം നല്‍കും.
ജനുവരി 9-ാം തീയതി ഞായറാഴ്ച രാവിലെ 7.15ന് പുളിയന്മല നവദര്‍ശന ഡയറക്ടര്‍ ഫാ.തോംസണ്‍ കൂടപ്പാട്ട് സിഎംഐ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.15 ന് ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളില്‍ നിന്ന് ആരംഭിക്കുന്ന കഴുന്നുപ്രദ ക്ഷിണം 3.45 ന് സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ എത്തിച്ചേരും. 4.15ന് ആഘോഷ മായ വിശുദ്ധ കുര്‍ബാനയും ഇടവക പ്രഖ്യാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടന വും കാഞ്ഞിരപ്പള്ളി രൂപത മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിക്കും. പ്രദക്ഷിണത്തെത്തുടര്‍ന്ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍വെച്ച് ഇടവകാംഗങ്ങ ളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടും. സുവര്‍ണ്ണജുബിലി തിരുനാള്‍ ആ ഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും.
സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ എല്ലാ കുടുംബങ്ങളെയും കേന്ദ്രീക രിച്ച് കുടുംബക്കൂട്ടായ്മകള്‍ വഴി ജനുവരി മുതല്‍ സെപ്തംബര്‍ വരെ നടത്തപ്പെടുന്ന ജപ മാല റാലിക്കും തുടക്കം കുറിക്കും. വരുംനാളുകളില്‍ ആത്മീയ കുടുംബ നവീകരണ ധ്യാന പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, ഇടവക വിദ്യാഭ്യാസ സഹായനിധി, യുവജന, വനിത, കുടുംബകൂട്ടായ്മാ സമ്മേളനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ എക്യുമെനിക്കല്‍ പ്രവാസി കാര്‍ഷിക സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കപ്പെടും. 2022 സെപ്തംബര്‍ 18ന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ സമാപിക്കും.
വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. അഗസ്റ്റിന്‍ നെല്ലിയാനി, കൈക്കാരന്മാ രായ ബോബച്ചന്‍ കൊണ്ടുപ്പറമ്പില്‍, ഡോമിനിക് കിഴക്കേമുറി, ജോര്‍ജ്ജുകുട്ടി വെട്ടി ക്കല്‍, ജോയി കല്ലുറുമ്പേല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടു പ്ലാക്കല്‍, കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാ ടക സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.