മുണ്ടക്കയം- കേരളത്തിൽ സവർണാധിപത്യം ഇന്നും നിലനിക്കുന്നതായി എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുഞ്ചവയൽ എസ്.എൻ.ഡി.പി ശാഖാ യോഗം പുതിയതായി നിർമ്മിച്ച ക്ഷേത്ര സമർപ്പണവും പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗത്തിന് ഇപ്പോഴും സംവരണം കുറവാണ് എല്ലാവർക്കും തുല്യനീതി സർക്കാർ ഉറപ്പുവരുത്ത ണം. മാറി വന്ന സർക്കാരുകൾ പിന്നോക്ക വിഭാഗത്ത് വഞ്ചിച്ചു.

ഇഴവ വിഭാഗം ഇനിയും രക്ത സാക്ഷിയാകുവാൻ പോകരുതെന്നും വെള്ളാപ്പള്ളി കൂട്ടി ച്ചേർത്തു. ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് ബാബു ഇടയാടിക്കു ഴി അധ്യക്ഷത വഹിച്ചു. നടപ്പന്തൽ സമർപ്പണം ലാലിറ്റ്.എസ്.തകടിയേലും പ്രാർത്ഥനാ ഹാൾ സമർപ്പണം അഡ്വ: ജീരാജും നിർവ്വഹിച്ചു. ഷാജി ഷാസ്, ഡോ: പി.അനിയൻ, പി.കെ സജീവ്, പി.എസ് മോഹൻദാസ്,  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ് രാജു, റ്റി.എം രാജു, റാസി മൗലവി, പി.ജി വസന്തകുമാരി, പി.ഡി ജോൺ, ജെസ്സി ബാബു, പ്രതീഷ് കുമാർ, കെ.എൻ വിജയൻ, ഇ.ആർ പ്രതീഷ് ഈറ്റവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ആനികുന്നിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വെള്ളാപ്പള്ളി നടേശനെ പ്രവർത്തകർ സമ്മേളന നഗറിൽ എത്തിച്ചത്.