പൊൻകുന്നം അട്ടിക്കലിൽ കാറും, ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളുടെയും ഡ്രൈ വർമാർക്ക് പരുക്കേറ്റു. ജീപ്പ് ഓടിച്ചിരുന്ന മല്ലികശ്ശേരി പന്തലാനിക്കൽ ജയ്സൺ (41), കാർ ഓടിച്ചിരുന്ന മേലുകാവ് പയസ് മൗണ്ട് കിഴക്കേമറ്റം ആൻസൺ (35) എന്നിവർക്കാ ണ് പരുക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പി ച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിൽ കാർ എതിരെ വന്ന ജീപ്പിലിടിക്കുകയായിരുന്നു.പരിക്കേറ്റവരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ജനറലാശുപത്രിയിൽ പ്രാഥമിക ചികിൽ നൽകിയ ശേഷ മാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.