കാഞ്ഞിരപ്പള്ളി:ഇസ്ലാമിനെ തകര്‍ക്കാന്‍ എന്നും ഗൂഢ ശക്തികള്‍ ശ്രമിച്ചിട്ടുണ്ടെന്ന് കാഞ്ഞാര്‍ അഹ്മദ് കബീര്‍ ബാഖവി.നന്‍മയുടെ പ്രതീകമാകാനാണ് ഇസ്ലാം മതം പഠി പ്പിച്ചിരിക്കുന്നതെന്നും കബീര്‍ ബാഖവി പറഞ്ഞു. മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയില്‍ നടന്ന കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിര പ്പള്ളി മേഖലയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച വൈകിട്ട് 5ന് ഇടപ്പള്ളി നൂര്‍ മസ്ജിദില്‍ നിന്നും ആരംഭിച്ച മനുഷ്യാവകാശ സംരക്ഷണ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനം തിരുവനന്തപുരം വലിയ ഖാസി ശൈഖുനാ ചേലക്കുളം അബുല്‍ ബുഷ്റാ മൗലവി എം.എഫ്.ബി ഉദ്ഘാടനം ചെയ്തു. ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പളളി മേഖലാ പ്രസിഡന്റ് മന്‍സൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി നൈനാര്‍ പളളി ഇമാം ശിഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.

കാഞ്ഞിരപ്പളളി മേഖലയില്‍ 25 വര്‍ഷമായി സേവനം ചെയ്യുന്ന മദ്രസ അധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഒ.എ സാദിഖ് മൗലവി, പ്രസിഡന്റ് എസ്.എ മന്‍സൂര്‍ മൗലവി, ഇ.ജെ സക്കീര്‍ ഹുസൈന്‍ മൗലവി, അബ്ദുല്‍ ജലീല്‍ മൗലവി, ഹബീബുളള മൗലവി എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 90 മഹല്ലുകളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.