വീട്ടുപടിക്കൽ സേവനം ലഭിക്കേണ്ട നിരാലംബരായ ഗുണഭോക്താക്കളുടെ കരട് പ ട്ടിക എരുമേലി പഞ്ചായത്തിൽ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. ഒപ്പം ഇവ ർക്ക് സേവനം എത്തിച്ചു നൽകാനുള്ള വോളന്റിയർമാരെയും തെരഞ്ഞെടുത്തു.
ഗുണഭോക്താക്കളിൽ  ഏറെയും കിടപ്പുരോഗികളാണ്. വാതിൽപ്പടി സേവന പദ്ധതി യുടെ ഭാഗമായി സേവനം ഇനി ഇവരുടെയെല്ലാം  വീട്ടുപടിക്കലേക്ക്  എത്തുകയാണ്.  ഉദ്ഘാടനം ഉടനെ നടക്കുന്നതോടെ സേവനം നൽകുന്നത് ആരംഭിക്കാനാകും. ആശ്ര യം നഷ്ടപ്പെട്ട വയോധികർ, ഭിന്നശേഷിക്കാർ, ചലന ശേഷി ഭാഗികമായോ പൂർണമാ യോ നഷ്‌ടപ്പെട്ടവർ, ഗുരുതര രോഗം മൂലം കിടപ്പിലായവർ, അതി ദാരിദ്ര്യം നേരിടുന്ന വർ തുടങ്ങിയവരാണ് ഗുണഭോക്താക്കൾ.  തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർ ക്കുള്ള പ്രത്യേക പരിശീലനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് അഡ്മിനി സ്ട്രേഷൻ (കില) ന്റെ നേതൃത്വത്തിൽ നൽകിയിരുന്നു.
വോളന്റിയർമാർക്ക് ഐ ഡി കാർഡുകൾ ഇനി നൽകും. ക്രിമിനൽ കേസുകളിൽ ഉ ൾപ്പെടാത്ത 18 മുതൽ 50 വയസ് വരെയുള്ളവരാണ് വോളന്റിയർമാർ. ആദ്യ ഘട്ടത്തി ൽ അഞ്ച് സേവനങ്ങളും തുടർന്നുള്ള ഘട്ടത്തിൽ 12 ഇനം സേവനങ്ങളുമാണ് വോള ന്റിയർമാർ മുഖേനെ നൽകുക. വീടുകളിൽ എത്തി സാമൂഹ്യ ക്ഷേമ പെൻഷൻ മുട ങ്ങാതിരിക്കാനുള്ള നടപടികളായ മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സ ർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക്  സഹായിക്കും. പെൻഷൻ വിതരണം നിർവഹിക്കും. മു ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വൃക്ക മാറ്റിവെക്കൽ, ക്യാൻസർ രോ ഗ ചികിത്സ, ശസ്ത്രക്രിയ, കുടുംബനാഥന് അപകട മരണം സംഭവിച്ചവർക്കുള്ള പ്ര ത്യേക ധനസഹായം, ജീവൻ രക്ഷാ മരുന്നുകൾ നൽകൽ, പ്രകൃതി ക്ഷോഭത്തിലുള്ള നാശ നഷ്‌ടങ്ങൾക്കുള്ള സഹായധനം തുടങ്ങിയ സഹായങ്ങൾ ലഭ്യമാക്കും. പഞ്ചായ ത്ത്‌ തല സമിതിയാണ്  മേൽനോട്ടം വഹിക്കുക. പരാതികൾ തീർപ്പാക്കുന്നതും സമി തിയാണ്. കൂടാതെ വാർഡ് തല സമിതിയുണ്ടാകും