ചിറക്കടവ്,വാഴൂർ പഞ്ചായത്തുകളിലായി 13 പേർക്ക് നായയുടെ കടിയേറ്റു.പൊൻ കു ന്നം ടൗണിൽ നിരവധി പേരെ നായ്ക്കൾ കടിച്ചു.ഈ നായ്ക്കൾ തന്നെ വാഴൂർ പഞ്ചാ യത്തിലെ 19-ാം മൈൽ, ചെങ്കൽ ഭാഗങ്ങളിലുമെത്തി ആളുകളെ കടിച്ചു. പൊൻകു ന്നം കെ.വി.എം.എസ്.കവല, ടൗൺ, പി.പി.റോഡ്, പഴയചന്ത, 20-ാം മൈൽ, കടുക്കാ മല, 19-ാം മൈൽ, തച്ചപ്പുഴ എന്നിവിടങ്ങളിലെല്ലാം ഇതേ നായ്ക്കൾ തന്നെ ആക്രമ ണം നടത്തി. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റി റാബീസ് വാക്‌സിൻ സ്വീകരിച്ചു.
പൊൻകുന്നം വാളിപ്ലാക്കൽ അനൂജ(32), ചിറക്കടവ് കരിമുണ്ടയിൽ അനില(41), എരു ത്വാപ്പുഴ അമ്പാട്ടുപറമ്പിൽ ജോസഫ്(42), നരിയനാനി അഴീക്കൽ ബാബു(54), പൊൻ കുന്നം ആര്യൻകലത്ത് രാജൻ(81), തച്ചപ്പുഴ പുളിന്താനത്ത് ലീലാമ്മ ജോർജ്(62), പൊ ൻകുന്നം ചിറ്റാട്ട് ഗോപകുമാർ(55), പീരുമേട് പാട്ടുമല രഞ്ജിത്(31), തമ്പലക്കാട് സ്വ ദേശി രവീന്ദ്രൻ(63), വാഴൂർ 19-ാം മൈൽ കടപ്പൂര് സൻജു ആന്റണിയുടെ വീട്ടിലെ ഇതരസംസ്ഥാന തൊഴിലാളി ജാർഖണ്ഡ് സ്വദേശി അരവിന്ദ്(21), 19-ാം മൈൽ മുണ്ട യ്ക്കൽ എം.കെ.ചാക്കോ(75), 19-ാം മൈൽ കളരിക്കൽ ബെന്നി ജോസഫ്(48), വാഴൂർ ഈസ്റ്റ് ആശാകിരണിലെ സിസ്റ്റർ എൽസ്(49) എന്നിവർക്ക് ഉൾപ്പെടെ 13 പേർക്കണ് കടിയേറ്റത്. ഒരു നായ തന്നെ ഇത്രയധികം ആളുകളെ കടിച്ചതിനാൽ നായകൾക്ക് പേ വിഷബാധയുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ.