ദേശീയപാതയോരത്തെ താല്ക്കാലിക കടകൾ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിക്ഷേധവു മായി കച്ചവടക്കാർ.കടകൾ ഒഴിപ്പിക്കാനായെത്തിയ ദേശീയപാതാ വിഭാഗം അധികൃ തരെ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കച്ചവടക്കാർ തടഞ്ഞു.
ചെങ്കല്ലേപ്പള്ളി മുതൽ പുല്ലുപാറ വരെയുള്ള 180 ഓളം താല്ക്കാലിക കടകൾ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയപാത വിഭാഗം നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർ ന്നാണ് കടകൾ പൊളിച്ച് നീക്കാൻ ചൊവ്വാഴ്ച രാവിലെ ദേശീയപാതാ വിഭാഗം അധികൃ തർ പൊൻകുന്നം ഇരുപതാം മൈലിലെത്തിയത്.വിവരമറിഞ്ഞ് എത്തിയ വഴിയോര ക ച്ചവടക്കാർ സംഘടിച്ച് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.തുടർന്ന് പോലീസ് അടക്കം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ കച്ചവടക്കാർ  തയ്യാറായില്ല. പ്രതിക്ഷേധത്തിനൊടുവിൽ ദേശീയപാതാ വിഭാഗം അധികൃ തർക്ക് പൊളിക്കൽ നടപടികളിൽ നിന്ന് പിന്മാറേണ്ടി വന്നു.
സംരക്ഷണം നൽകാമെന്ന് പോലീസ് അറിയിച്ചെങ്കിലും ജെ സി ബി ഓപ്പറേറ്റർ അടക്കമു ള്ളവർ eജാലി ചെയ്യാൻ തയ്യാറല്ലന്ന് അറിയച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടി തല്ക്കാ ലം ഉപേക്ഷിച്ചത്. യാതൊരു നിർമ്മാണ പ്രവർത്തനവും നടക്കുന്നില്ലന്നിരിക്കെ വഴിയോ ര കച്ചവടക്കാരെ മനപൂർവ്വം ദ്രോഹിക്കുക എന്ന നയമാണ് ദേശിയ പാതാ വിഭാഗം അധികൃതർ സ്വീകരിച്ചിരിക്കുന്നതെന്ന് കച്ചവടക്കാർ ആരോപിച്ചു.വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു ടി യു വിന്റെ നേതൃത്വത്തിലായിരുന്നു. കച്ചവട ക്കാരുടെ പ്രതിക്ഷേധം.ജില്ല ട്രഷററും സംസ്ഥാന കമ്മറ്റിയംഗവുമായ മുകേഷ് മുരളി, എം.എ റിബിൻഷാ,  സാജൻ വർഗ്ഗീസ്, സെലീന എന്നിവർ പ്രതിക്ഷേധത്തിന്
നേതൃത്വം നൽകി.