കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ വാർഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലന്ന തരത്തി ലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണന്ന് വാർഡ് മെമ്പർ റോസമ്മ വെട്ടിത്താ നം . അഞ്ചലിപ്പ നെടുങ്ങാട് റോഡിന് ഫണ്ടനുവദിക്കില്ലന്ന തരത്തിൽ സോഷ്യൽ മീഡിയ യിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജമാണ്.
എം.എൽ.എ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും ഈ റോഡിനായി നീക്കിവച്ചിട്ടുണ്ട്.അഞ്ചലിപ്പ കോളനി റോഡിന്റെയും, പള്ളി റോഡിന്റെയും,നെടുങ്ങാട് തുണ്ടത്തി പടി റോഡിന്റെയും ടെൻണ്ടർ നടപടികൾ നടന്ന് വരികയാണന്നും അവർ അറിയിച്ചു.നിലവിൽ 24 പദ്ധതികളിലായി 30 ൽ പരം റോഡുകളുടെ പുനരുദ്ധാരണ നടപടികൾ വാർഡിൽ പൂർത്തിയാക്കിയെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി തങ്ങളെ താറടിച്ച് കാണിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും കേരള കോൺഗ്രസി (ബി) സംസ്ഥാന സെക്രട്ടറി അപ്പച്ചൻ വെട്ടിത്തനവും പറഞ്ഞു.