പൊന്‍കുന്നം: കോടികള്‍ വിലമതിക്കുന്ന രണ്ടു ആഡംബര കാറുകളുടെ മേല്‍വിലാസം തപ്പി മടുത്തിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്.കാഞ്ഞിരപ്പള്ളി ആര്‍ടി ഓഫിസ് പരിധിയിലെ പുതുച്ചേരി റജിസ്ട്രേഷനിലുള്ള ജാഗ്വറും റേഞ്ച്റോവറുമാണ് ഒളിച്ചു പറക്കുന്നത്. പുതുച്ചേരി മോട്ടോര്‍ വാഹന വകുപ്പിലും ഇവയുടെ മേല്വിലാസക്കാ രനെ കണ്ടെത്താനായിട്ടില്ല.
ജാഗ്വര്‍ മുണ്ടക്കയം മേല്‍വിലാസത്തിലും റേഞ്ച്റോവര്‍ എരുമേലി വിലാസത്തിലുമാണ് ഉള്ളത്. ഈ രണ്ടു മേല്‍വിലാസവും വ്യാജമാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. തപ്പിയിട്ടൊന്നും രക്ഷയില്ലെന്ന വന്നതോടെ വിവരങ്ങള്‍ എല്ലാം കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് മോട്ടാര്‍ വാഹനവകുപ്പ് അധികൃതര്‍.
നിലവില്‍ ഒന്‍പതു ആഡംബര കാറുകളാണ് ഉള്ള ആര്‍ടിഒ പരിധിയില്‍ ഉള്ളത്. ഇതില്‍ മൂന്നെണ്ണം നികുതി അടച്ചു. ഈ മൂന്നു വാഹനങ്ങളുടെ നികുതിയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത് 8,41,930 രൂപ. രണ്ടു കാറുകള്‍ പുതുച്ചേരിയില്‍ സ്ഥിരതാമ സമുള്ളവും സ്ഥലമുള്ളവരുമാണ്. രണ്ടു കാറുടമകള്‍ നികുതി അടക്കുവാന്‍ തയാറായി ട്ടുണ്ട്.
എന്നാല്‍, ഒന്നര കോടിയോളം രൂപ വിലവരുന്ന 2012 മോഡല്‍ ജാഗ്വര്‍ എക്സ്എഫ് , 2014 മോഡല്‍ റോഞ്ച്റോവര് എന്നിവയുടെ ഉടമകളുടെ മേല്‍വിലാസം കണ്ടുപിടിക്കാ നേ കഴിഞ്ഞിട്ടില്ല. വാഹനവിലയുടെ 20 ശതമാനമാണ് ആഡംബര നികുതിയായി മോട്ടോ ര്‍വാഹന വകുപ്പ് വാങ്ങുന്നത്. രണ്ടു കാറുകള്‍ക്കുമായി 30 ലക്ഷത്തോളം രൂപയാണ് സര്‍ക്കാരിന് ലഭിക്കാതെ പോയിരിക്കുന്നത്. പുതുച്ചേരി മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ടിട്ടും ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അവിടെയും ലഭ്യമാകാതെ വന്നതോടെയാണ് കാഞ്ഞിരപ്പള്ളി ആര്‍ടിഒ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.