മുണ്ടക്കയം : വഞ്ചനാ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പതിനേഴ് വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ. 2002 ൽ മുണ്ടക്കയത്ത് നടന്ന വഞ്ചനാ കേസിൽ പ്രതിയായ പറത്താനം കളപ്പുരയ്ക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി(53) ആണ് പിടിയിലായത്.

വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനി ടയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി മധുസൂദനൻ്റെ നിർദ്ദേശപ്രകാരം മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ ബൈജു ജോസിനെ നേതൃത്വ ത്തിൽ എസ്.ഐ ജോസി ടി കെ, സി.പി.ഒ.മാരായ ജോബി ജോസഫ് ,അനൂപ് ആർ , അജി മോൻ എന്നിവർ ചേർന്ന് മുണ്ടക്കയതു നിന്ന് പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.