ചോറ്റി:ബൈക്ക് ഇടിച്ചു പരുക്കേറ്റ് ചികിൽസയിലായിരുന്ന പാറടിയിൽ ദിവാകരൻ (76) മരിച്ചു. 24ന് വൈകിട്ട് ഏഴിന് ചോറ്റി ജംക്‌ഷനിലൂടെ നടന്നു പോകുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കുമിളിയിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

കോട്ടയത്ത് തെള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ദിവാകരൻ ഇന്നലെ രാവിലെ 6.30ന് മരിച്ചു. സംസ്കാരംഇന്ന് ( വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ . ഭാര്യ 31–ാം മൈൽ പുതുപ്പറമ്പിൽ കുടുംബാംഗം സുഭാഷിണി. . മക്കൾ: വിനോദ്, അനൂപ്. മരുമക്കൾ: ഷൈബി, ഡാനി.