പൊൻകുന്നം ഹൈറേഞ്ച് ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്‌സ് ക്ലബും ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ‘വരക്കൂട്ട്’ ചിത്ര രചനാ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംലാടന മികവുകൊണ്ടും ശ്രദ്ധേയ മായി., നഴ്‌സറി, എൽ.പി കിഡ് സ്, എൽ.പി സീനിയർ, യു പി,ഏച്ച്.എസ്, ഏച്ച്.എസ് .എസ് വിഭാഗങ്ങളിലായി നടന്നമത്സരങ്ങളിൽ കോട്ടയം ജില്ലയിലെ 116 സ്കൂളുകളിൽ നിന്നായി 1200 ൽ അധികം കുട്ടികൾ പങ്കെടുത്തു.
എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.പി.സുമംഗലാ ദേവി, പൊൻ കുന്നം എസ്.ഐ മനോജ് കുമാർ, ചിത്രകല സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പൽ സുനി ൽ.കെ.സി ,വാർഡ് മെമ്പർ സുജാതാ ദേവി ,ഹെഡ്മിസ്ട്രസ് ജി.ജിജി, സ്കൂൾ മാനേജർ അഡ്വ.കെ.വിനോദ്, പി.ടി.എ പ്രസിഡന്റ് അജി അമ്പലത്തറ, ഏച്ച്.ആർ.ബി. റൈഡേഴ്‌ സ് ക്ലബ് പ്രസിഡന്റ് ശിവദാസ് പൊയ്കപ്ലാക്കൽ സെക്രട്ടറി ടോണി പോൾ ദേവസ്വം സെക്രട്ടറി സുനിൽ കുമാർ കാഞ്ഞിരമറ്റം തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
വരക്കൂട്ട് ചിത്രരചനാ മത്സരത്തോടനുബന്ധിച്ചു ഇളങ്ങുളം മ്യുസിക്ക് ക്ലബിന്റെ നിത്യവസന്ത ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള,സുപ്രസിദ്ധ വനം-വന്യജീവി ഫോട്ടോഗ്രാഫർ വിനയൻ കൊടുങ്ങൂരിന്റെ ഫോട്ടോ പ്രദർശനം,മജീഷ്യൻ അംജദ് സിയാദിന്റെ മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു.
മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി,ജവീൻ മോട്ടോഴ്സ്, SBI,for X money transfer,Magnum group തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഇളങ്ങുളം ദേവസ്വം, സ്കൂൾ PTA, HRB അംഗങ്ങൾ, ഇടമറ്റം VKPM TTI വിദ്യാർത്ഥികൾ എന്നിവരടങ്ങിയ 80 അംഗ കമ്മിറ്റി പരിപാടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സഹായിച്ചു