എരുമേലി : അടുത്ത സ്വാതന്ത്രദിനത്തിൽ മുഖ്യമന്ത്രിയിൽ നിന്നും മെഡൽ ഏറ്റുവാങ്ങാ ൻ എരുമേലിയിൽ നിന്നുളളത് നാല് പേർ. കാക്കിയണിഞ്ഞ് സാമൂഹ്യ സേവനത്തിലൂടെ ജനോപകരമായ പ്രവർത്തനങ്ങൾ നടത്തിയതിനാണ് അംഗീകാരമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ മെഡലിന് അർഹരായത്.

മണിമല സിഐ യും എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസറുമായ റ്റി ഡി സുനി ൽ കുമാർ പോലീസിലെ മികച്ച സേവനത്തിനും എഴുകുമണ്ണ്-പമ്പ റെയിഞ്ച് ഓഫിസർ എം അജീഷ്, എരുമേലി റെയിഞ്ച് പ്ലാച്ചേരി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ വി രതീഷ്, എരുമേലി ഫോറസ്റ്റ് ബീറ്റ് ഓഫീസർ കെ പി രാജേഷ് എന്നിവർ വനസംരക്ഷണ ത്തിലെ മികച്ച സേവനത്തിനുമാണ് മെഡലിനർഹരായത്. ഇക്കഴിഞ്ഞ ശബരിമല സീസണിൽ എരുമേലിയിൽ തീർത്ഥാടനകാല ക്രമീകരണങ്ങളും ക്രമസമാധാനപാലനവും മികച്ച നിലയിലായിരുന്നു.

ഒരു ഡസനോളം കഞ്ചാവ് കേസുകൾ സീസൺ ഡ്യൂട്ടിയുടെ ജോലിഭാരത്തിനിടയിലും സി.ഐ യുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. മോഷണ സംഭവങ്ങളും അപകടങ്ങ ളും ഒഴിവായതും പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ജനകീയമായ ശുചീകരണം നടത്തിയതിലും സിഐ യുടെ മികവ് ശ്രദ്ധേയമായിരുന്നു. ജനമൈത്രി പദ്ധതിയിലൂടെ ആശുപത്രിയിൽ ഭക്ഷണവിതരണവും നിരാലംബർക്ക് വസ്ത്രവും ഭക്ഷണവും നൽകാ നായതും പോലിസിൻറ്റെ സേവനം പ്രശംസനീയമായിരുന്നു.

അടുത്തിടെയുണ്ടായ ആനക്കൊമ്പ് വിൽപനക്കേസിലെ പ്രതികളെ തൽസമയം പിടികൂ ടിയത് പമ്പ റെയിഞ്ച് ഓഫീസർ എം അജീഷിൻറ്റെ നേതൃത്വത്തിലായിരുന്നു. കരിമല യിൽ അവശരാകുന്ന അയ്യപ്പഭക്തരെ പെട്ടന്ന് ആശുപത്രിയിലെത്തിക്കാൻ ദുർഘടമായ വനപാതയിൽ ആംബുലൻസിന് സഞ്ചരിക്കാൻ റോഡ് നിർമിച്ചത് അജീഷിൻറ്റെ നേതൃത്വ ത്തിലായിരുന്നു. തീർത്ഥാടനകാലത്ത് ഏറ്റവുമധികം ഹൃദയാഘാത മരണങ്ങൾ സംഭവി ച്ചിരുന്നത് കരിമലയിൽ നിന്ന് രോഗികളെ പമ്പയിലെ ആശുപത്രിയിലെത്തിക്കാൻ നേരി ടുന്ന കാലതാമസം മൂലമായിരുന്നു.

ഇഡിസി കളും വനസംരക്ഷണ സമിതികളുമായി ചേർന്ന് വനാതിർത്തികളിലെ കുടി വെളളക്ഷാമം പരിഹരിച്ചതിലും അജീഷിൻറ്റെ സംഘാടക മികവ് ശ്രദ്ധേയമായിരുന്നു. വനംവകുപ്പിലെ ജീവനക്കാരനല്ലാത്തയാൾ പാമ്പ് പിടുത്തത്തിൽ വനപാലകരെ സഹാ യിച്ചതിനിടെ കടിയേറ്റ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ഒരുക്കിയത് പ്ലാച്ചേരി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ കെ വി രതീഷിൻറ്റെ ഇടപെടലിലായിരുന്നു. മുക്കട വനാതിർത്തിയിൽ കുടിലിൽ പട്ടിണിയും രോഗങ്ങളായി കഴിഞ്ഞ പ്രായമായ അമ്മക്കും ഇവരുടെ മകൾക്കും കൊച്ചുമക്കളായ പെൺകുട്ടികൾക്കും സുരക്ഷിതമായ വീട് നിർമിച്ചു നൽകിയത് പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിലെ വനപാലകരായിരുന്നു.

ഇതിന് നേതൃത്വം നൽകിയത് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസറാണ്. ഇത്തവണത്തെ റിപ്പ ബ്ലിക് ദിന പരേഡിൽ മികച്ച കമാൻഡൻറ്റിനുള്ള ട്രോഫി ലഭിച്ചത് കെ വി രതീഷിനാണ്. ഏഴു വർഷമായി എരുമേലി റെയിഞ്ചിലെ വനമേഖലയിൽ മൃഗങ്ങളുടെയും പക്ഷികളു ടെയും മരങ്ങളുടെയും കണക്കെടുപ്പും വനവിസ്തൃതിയുടെ സർവേയും നടത്തിക്കൊണ്ടി രിക്കുന്നതിലെ മികവിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജേഷിനെ മെഡലിന് അർഹനാ ക്കിയത്.