കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മലയിൽ നിന്നും reporters cameraman alwin jacob abraham 
  പകർത്തിയ സൂപ്പർ ബ്ലൂ മൂൺ ദൃശ്യങ്ങൾ
ആ​കാ​ശ​ത്ത് സൂ​പ്പ​ർ ബ്ലൂ ​ബ്ല​ഡ് മൂ​ണ്‍ ദൃ​ശ്യ​മാ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഭാ​സം ദൃ​ശ്യ​മാ​യ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വൈ​കി​ട്ട് 5.15നാ​ണ് അ​പൂ​ർ​വ​ത​ക​ളു​ള്ള ച​ന്ദ്ര​ഗ്ര​ഹ​ണം ആ​രം​ഭി​ച്ച​ത്. 6.21 മു​ത​ൽ പൂ​ർ​ണ​ഗ്ര​ഹ​ണം അ​നു​ഭ​വ​പ്പെ​ട്ടു.

പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം, സൂ​പ്പ​ർ മൂ​ണ്‍, ബ്ലൂ ​മൂ​ണ്‍, ബ്ല​ഡ് മൂ​ണ്‍ എ​ന്നി​വ കാ​ണു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ വി​വി​ധ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. കി​ഴ​ക്കേ ച​ക്ര​വാ​ളം കാ​ണാ​വു​ന്ന സ്ഥ​ല​ത്തു​നി​ന്നു വീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് പൂ​ർ​ണ​ഗ്ര​ഹ​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ദൃ​ശ്യ​മാ​യ​ത്.
ഭൂ​മി​യോ​ടു വ​ള​രെ അ​ടു​ത്തു​വ​രു​ന്ന ദി​വ​സ​മാ​യ​തി​നാ​ൽ ഇ​ന്ന​ത്തെ പൗ​ർ​ണ​മി​ക്കു 14 ശ​ത​മാ​നം വ​ലു​പ്പ​ക്കൂ​ടു​ത​ൽ തോ​ന്നും. 30 ശ​ത​മാ​നം അ​ധി​ക​പ്ര​ഭ​യും ഉ​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സൂ​പ്പ​ർ​മൂ​ണ്‍ എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ഈ ​മാ​സ​ത്തെ ര​ണ്ടാ​മ​ത്തെ പൗ​ർ​ണ​മി ആ​യ​തി​നാ​ൽ ബ്ലൂ​മൂ​ണ്‍ എ​ന്നു വി​ളി​ക്കും.

ച​ന്ദ്ര​നി​ൽ​നി​ന്നു പ്ര​കാ​ശ​ര​ശ്മി ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ഘ​ടി​ക്കു​ന്ന​തി​നാ​ൽ വ​ർ​ണ​രാ​ജി​യി​ലെ ഓ​റ​ഞ്ചും ചു​വ​പ്പു​മാ​ണു കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ക. ത·ൂ​ലം ച​ന്ദ്ര​ബിം​ബം ചു​വ​പ്പാ​യി തോ​ന്നും. അ​തി​നാ​ൽ ബ്ല​ഡ് മൂ​ണ്‍ എ​ന്നും ഇ​ന്ന​ത്തെ പൗ​ർ​ണ​മി അ​റി​യ​പ്പെ​ടു​ന്നു. 1866 മാ​ർ​ച്ചി​നു​ശേ​ഷം ആ​ദ്യ​മാ​ണ് ഈ ​മൂ​ന്നു പ്ര​തി​ഭാ​സ​ങ്ങ​ളും ഒ​ന്നു​ചേ​രു​ന്ന​ത്.