സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി പ്രവര്‍ ത്തിക്ക ണമെന്നും ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ അകലം ഉണ്ടാകരു തെന്നും റവന്യ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. ജനങ്ങളടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ഉദ്യോഗ സ്ഥരുടെ ജോലി സാ ഹചര്യം മെച്ചപ്പെട്ടതാക്കുന്നത്.
ഇത് പ്രതിഫലിക്കുന്ന സമീപനം ജീവനക്കാര്‍ സ്വീകരിക്കണം. ജനങ്ങളോട് ഔദാര്യം പറ്റുന്നവരെപോലെ പെരുമാ റരുത്. അവര്‍ക്കു നല്‍കേണ്ട സേ വനങ്ങള്‍ യഥാസമയം കാലതാമസമില്ലാതെ മുഷിപ്പിക്കാതെ നല്‍കണം. തൃപ്തികരമായി സേവനം ലഭ്യമായാല്‍ ജനങ്ങള്‍ എല്ലാ പിന്തുണയും ഉറപ്പായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു മിനി സിവില്‍ സ്റ്റേഷന്‍ അങ്ക ണത്തില്‍ നടുന്നതിനുള്ള പ്ലാവിന്‍ തൈ മന്ത്രി തഹസില്‍ദാര്‍ക്ക് കൈമാറി.
ഡോ.എന്‍ ജയരാജ് എം.എല്‍ എ അധ്യക്ഷത വഹിച്ചു.ആന്റോ ആന്റ  ണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ നായര്‍, ചിറക്കടവ് ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശശികല നായര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീ യ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സ്വാഗതവും തഹസില്‍ദാര്‍ ജോസ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.