രജിസ്ട്രേഡ് എൻജിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ്) കോട്ട യം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വനിതാ ദിനം ആചരിച്ചു.ആതുര ശുശ്രൂഷ രംഗത്ത് ഗൈനക്കോളജിയിൽ 71 വർഷമായി തനതായ വ്യക്തി മുദ്ര പതിപ്പി ച്ചു 94 ആം വയസ്സിലും ഊർജ്ജസ്വലതയോടെ കർമ്മനിരതയായി പ്രവർത്തിക്കുന്ന ഡോക്ടർ അച്ചാമ്മ ചാണ്ടിക്ക് വൈദ്യശ്രേഷ്ഠ പുരസ്കാരം നൽകി ഷാൾ അണിയിച്ചു.കൂ ടാതെ,  80 വർഷക്കാലം കൊണ്ടു പതിനായിരങ്ങൾക്ക് ആദ്യ അക്ഷരങ്ങൾ പകർന്നു നൽകി, 100 ആം വയസ്സിലും ഈ പുണ്യ പ്രവർത്തി തുടരുന്ന എഴുതിരുത്തു ആശാ ത്തി, തങ്കമ്മ താവൂരെടത്തിന് പുരസ്കാരം നൽകി ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു.
ഇതോടൊപ്പം കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ്‌ ബിനു ഷമീം, ജില്ലാ ജോയിന്റ് സെക്രട്ടറി ദീപ രാജൻ എന്നിവരെയും ജില്ലാ കമ്മിറ്റി ആദരിച്ചു. ശ്രീകാന്ത് എസ്‌ ബാ ബു, നന്ദകുമാർ എസ്‌, ഷിനോയ് ജോർജ്, മനോജ്‌ സലാം, മുഹമ്മദ്‌ ഹനീഫ, അഖിൽ ദേവ്, ബിനു ഷമീം, ദീപ രാജൻ,ഷംനാദ്  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.