വനിതാദിനത്തോടനുബന്ധിച്ച് എസ്എംവൈഎം കാഞ്ഞിരപ്പള്ളി ഫൊറോനയുടെ ആഭിമുഖ്യത്തിൽ വുമൺസ് സെൽ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈ എം ഫൊറോന ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ അധ്യക്ഷത വഹിച്ചു.

ആനിമേറ്റർ സിസ്റ്റർ ഫിൽസി സിഎംസി, ഫൊറോന ഭാരവാഹികളായ ആൻ മരിയ ആന്‍റണി, അഖില സോണി, അഞ്ജു മേരി ജേക്കബ്, മഡോണ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അവതരി പ്പിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കുന്നതോടൊപ്പം പ്രതിസന്ധികളി ൽ ഒപ്പമുണ്ട് എന്ന സന്ദേശവുമായാണ് വുമൺസ് സെൽ ആരംഭിച്ചത്.