കേരള കോൺഗ്രസ് എമ്മിൻ്റെ തലമുതിർന്ന നേതാവും സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമാ യ കെ.ജോർജ് വർഗീസ് പൊട്ടംകുളം(വക്കച്ചായി 90 ) അന്തരിച്ചു.കാഞ്ഞിരപ്പള്ളി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ മുൻ പ്രസിഡൻ്റായിരുന്നു വക്കച്ചായി. മുൻ നി യോജക മണ്ഡലം പ്രസിഡൻ്റായിരുന്നു. നാളുകളായി രോഗബാധിതനായി ചികിത്സയി ലായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഞയറാഴ്ച്ച വൈകുന്നേരം ഏഴരയോടെയായി രുന്നു അന്ത്യം. സംസ്ക്കാരം ചൊവ്വാഴ്ച പകൽ 2ന് കപ്പാട് മാർ ശ്ലീവാ പള്ളി സെമിത്തേ രിയിൽ.

കെ.ജോർജ് വർഗീസ് പൊട്ടംകുളത്തെക്കുറിച്ച് റിപ്പോർട്ടേഴ്സ് തയാറാക്കിയ ഡോക്യുമെ ൻ്ററി..

50 വർഷത്തോളം കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ ഭരണ സമിതി യംഗവും 40 വർഷത്തോളം ബാങ്കിൻ്റെ പ്രസിഡൻ്റുമായിരുന്നു ജോർജ് വർഗീസ്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു.

കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാൾ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യംഗം, റോട്ടറി ക്ലബ്ല് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം തിങ്കളാഴ്ച പകൽ 12ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിലും 12.30ന് സഹകരണ ബാങ്കിലും പൊതുദർശനത്തിന് വെയ്ക്കും.
ഭാര്യ: റോസമ്മ കരിമ്പനാൽ. മക്കൾ:അന്നമ്മ, ഷീലാ,ജോർജ്, തോമസ്,റാണി, ശാന്തി. മരുമക്കൾ: കുട്ടപ്പൻ രാമപുരം (കൂർഗ്), ടെസു കളരിക്കൽ എറണാകുളം, ജോണിവാര്യം പറമ്പിൽ എറണാകുളം, കുര്യൻ വടക്കേകുളം ആലപ്പുഴ, പരേതനായ തോമാച്ചൻ അക്കരകുളം .