കരളിൽ മഞ്ഞപിത്തം ബാധിച്ചു കരള്‍ നഷ്ടമായ പൊന്നുമകനു സ്വന്തം  കരള്‍ പാതി നല്‍കിയിട്ടും ഈ പിതാവിനു മകനെ തിരിച്ചുകിട്ടാത്തതിലെ വേദനയിലാണ് ഇളങ്കാട് ഗ്രാമം. ഇളങ്കാട്  മംഗലത്തില്‍ അനില്‍കുമാര്‍-ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത(27) ആണ് പിതാവിന്റെ കരള്‍ ഏറ്റുവാങ്ങിയിട്ടും  മരണത്തിന് കീഴടങ്ങിയത്.

ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത്ത് ഉപരിപഠനത്തോടൊപ്പം ജോലിയും ലക്ഷ്യം വച്ചാണ് ചെന്നെയില്‍ എത്തിയത്. അവിടെ വച്ചു കനത്ത പനി പിടികൂടിയതോടെ ശ്രമം ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചുപോന്നു.ഇതോടെ ചികില്‍സ തേടി കൂട്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി.ഇവിടെ ചികില്‍ നടത്തുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയു ണ്ടായതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലും തെളളകത്തിലെ സ്വകാര്യാശുപ ത്രിയിലും ചികില്‍സതേടി. മഞ്ഞപിത്തം കരളിലും ബാധിച്ചതിനാല്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാതെ അഭിജിത്തിനെ എറണാകുളം അമൃത ആശുപ ത്രിയിലേക്കു മാറ്റി.ഇവിടെ ശസ്ത്രക്രിയക്കായി ഇരുപത്തിനാലു ലക്ഷത്തോളം രൂപ ചി ലവായി. സ്വര്‍ണ്ണവും മറ്റും പണയപ്പെടുത്തി നാട്ടുകാര്‍ ശസ്ത്രക്രിയക്ക് ഏര്‍പ്പാട് ചെ യ്തു. ഇതിനായി പിതാവ് അനില്‍കുമാര്‍ മകനു കരളും പകുത്തു നല്‍കി. തുടര്‍ന്നു നാ ട്ടുകാര്‍ 19 ലക്ഷത്തോളം രൂപ സമാഹരിച്ചു ആശുപത്രിക്കു നല്‍കുകയായിരുന്നു.           

ശസ്ത്രക്രിയ കഴിഞ്ഞു ഒരുമാസത്തോളമെത്തിയതോടെ രോഗം മൂര്‍ഛിക്കുകയായരുന്നു. ന്യുമോണിയോ ബാധിച്ച അഭിജിത്ത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മരണത്തിനു കീഴടങ്ങി. കരള്‍ പകുത്തു നല്‍കിയ പിതാവ് അനില്‍കുമാര്‍ ഇപ്പോഴും എറണാകുളത്ത് ചികില്‍സയിലാണ്. നാട്ടുകാര്‍ കൂട്ടായ പ്രവര്‍ത്തനം നടത്തിയിട്ടും പിതാവ് കരള്‍ പകു ത്തു നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനാവാത്ത അഭിജിത്തിന്റെ വേര്‍പാടില്‍ നാടൊന്നാ കെ കണ്ണീരൊഴുക്കുകയാണ് . സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. അമല്‍ ഏക സഹോദരനാണ്‌.