പടിവാതിലില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയതോടെ സമ്മതിദാനാവകാശം അ ത്യാധുനികമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് തെ രഞ്ഞെടുപ്പുദ്യോഗസ്ഥര്‍. വിവി പാറ്റ് വോട്ടിംഗ് മെഷീന്‍ കാമ്പയിനുമായി എത്തിയ ഉ ദ്യോഗസ്ഥര്‍ ഇന്നലെ എരുമേലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ബൂത്തുകളില്‍ പരിശീലന പരിപാടി നടത്തി. വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യിപ്പിച്ചായിരുന്നു പരിശീ ലനം. ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്നതിന് പുറമെ സ്ലിപ്പും നല്‍കിയായിരുന്നു വോട്ടിംഗ് മെഷീനില്‍ പരിചയപ്പെടുത്തല്‍.

ജനങ്ങളോട് വോട്ടിംഗ് നടപടികള്‍ വിവരിച്ചു. ലളിതമായ ക്ലാസ് നടത്തി സംശയങ്ങള്‍ പ രിഹരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ പറ്റി അടുത്തയിടെ ഉയര്‍ന്ന ആരോപ ണങ്ങളൊക്കെ സംശയങ്ങളായി പലരും ഉന്നയിച്ചു. സുതാര്യവും കൃത്യതയും വേഗത യും ഒപ്പം വിശ്വാസ്യവുമാണ് മെഷീന്‍ വോട്ടിംഗ് സമ്പ്രദായമെന്ന് മെഷീനിലെ വിവിധ ഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി.

ഭയാശങ്കകളില്ലാതെ സ്വാതന്ത്രവും നിര്‍ഭയവുമായി വോട്ടവകാശം വിനിയോഗിക്കണമെ ന്ന സന്ദേശത്തോടെയാണ് പരിശീലനം സമാപിച്ചത്. നാലു പേരടങ്ങുന്ന ഉദ്യോഗസ്ഥ സം ഘമാണ് വിവിധ വാര്‍ഡുകളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. എലിസബത്ത് ജോണ്‍, നിധിന്‍, എന്നിവര്‍ കനകപ്പലം മേഖലയില്‍ നടന്ന കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കി.