കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയെ മുന്‍സിപ്പാലിറ്റിയാക്കന്‍ പഞ്ചായത്ത് ഭരണസമിതി യ്ക്കും താല്പര്യമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍.എല്‍ഡിഎഫ് അധികാര ത്തില്‍ വന്നപ്പോള്‍ സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടതും ഈ കാര്യമാണെന്ന് ഷക്കീല നസീര്‍ പറഞ്ഞു. എന്നാല്‍,  ഇതുവരെയും ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടില്ല. കിഴക്കന്‍ കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി.കോട്ടയം ജില്ലയി ലെ മറ്റ് നാല് താലൂക്കാസ്ഥാനങ്ങളും മുന്‍സിപ്പാലിറ്റികളായിട്ട് നാളുകള്‍ ഏറെയായെങ്കി ലും കാഞ്ഞിരപ്പള്ളി മാത്രം ഇന്നും പഞ്ചായത്ത് ആയി പ്രവര്‍ത്തിക്കുകയാണ്.1987 ലെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ നിയമസഭാഗംമായിരുന്ന കെ.ജെ. തോമസിന്‍റെ ശ്രമഫലമായി കാഞ്ഞിരപ്പള്ളിയെ മുന്‍സിപ്പാലിറ്റിയാക്കിയെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ കാഞ്ഞിരപ്പള്ളിയെ പഞ്ചായത്ത് ആക്കി.കിഴക്കൻ കേരള ത്തിലെ പ്രധാന പട്ടണങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയാക്കണമെന്ന് വി കസന സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

കോട്ടയം ജില്ലയിലെ മറ്റ് നാല് താലൂക്കാസ്ഥാനങ്ങളും മുൻസിപ്പാലിറ്റികളായിട്ട് നാളു ക ൾ ഏറെയായെങ്കിലും കാഞ്ഞിരപ്പള്ളി മാത്രം ഇന്നും പഞ്ചായത്ത് ആയി പ്രവർത്തിക്കു ന്നു. ബ്ലോക്ക് – നിയോജക മണ്ഡലം ആ സ്ഥാനമായ കാഞ്ഞിരപ്പള്ളി പട്ടണത്തിലെ വിവി ധ പ്രദേശങ്ങളെ ബാധിപ്പിച്ച് ടൗൺ സർവ്വീസ് ആരംഭിക്കുകയും ട്രാഫിക്ക് പൊലീസ് യൂ ണിറ്റ് അനുവദിക്കുകയും വേണo.

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയെ മുന്‍സിപ്പാലിറ്റിയാക്കണമെന്ന് ടൗണ്‍ വികസന സ മിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് – നിയോജക മണ്ഡലം ആസ്ഥാ നമായ കാഞ്ഞിരപ്പള്ളി പട്ടണത്തിലെ വിവിധ പ്രദേശങ്ങളെ ബാധിപ്പിച്ച് ടൗണ്‍ സര്‍വീസ് ആരംഭിക്കുകയും ട്രാഫിക്ക് പോലീസ് യൂണിറ്റ് അനുവദിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍ അധ്യക്ഷനായി. സെക്രട്ടറി വി. പി. ഷിഹാബുദീന്‍ വാളിക്കല്‍, വി.എസ്. സലേഷ് വടക്കേടത്ത്, എം.കെ. സജി ലാല്‍ മാമ്മൂട്ടില്‍, അപ്പച്ചായി പുതുപറമ്പില്‍, ബിജു കരോട്ടു മീത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.