popular-hyundai-winter-mega-check-up-camp-kanjirappally-notice-1-copyകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ് മാര്‍ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം സഭാ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും ആയിരക്കണക്കിനു വിശ്വാസികളുടെയും അന്തിമോപചാര അര്‍പ്പണത്തിനുശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ സംസ്‌കരിച്ചു.mon_0029-copy mon_0026-copy mon_0153-copy
കബറടക്ക ശുശ്രൂഷയോടനുബന്ധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാ നയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.സൂസ പാക്യം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപത വൈസ്ചാന്‍സിലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.mon_0022-copy mon_0035-copy mon_0036-copy mon_0039-copy mon_0040-copy mon_0044-copy mon_0041-copy mon_0045-copy വിശുദ്ധ കുര്‍ബാനമധ്യേ കര്‍ദി നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്‍കി. വൈദികനാ യും മെത്രാനായും സീറോ മലബാര്‍ സഭയെ ആധ്യാത്മികചൈതന്യത്തില്‍ നയിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ മാത്യു വട്ടക്കുഴിയെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ശാന്തസുന്ദരമായ ജീവിതത്തിലൂടെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ സമഗ്ര വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവ നകള്‍ നല്‍കി സഭയെ ധന്യയാക്കാ ന്‍ വട്ടക്കുഴിപിതാവിനു കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.img_1392-copy
കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികരും സന്യസ്തരും എല്ലാ ഇടവകളില്‍നിന്നുള്ള വിശ്വാസികളും സംസ്‌കാരശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. രൂപതയുടെ പ്രഥമ മെത്രാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ അനുസ്മരണത്തോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ലാളിത്യവും കൃത്യനിഷ്ഠയും മുഖമുദ്രയാക്കിയ മാര്‍ വട്ടക്കുഴി പ്രബോധനത്തിലും പാണ്ഡിത്യത്തിലും ഔന്നത്യം പുലര്‍ത്തിയ പിതാവായിരുന്നുവെന്നു മാര്‍ പവ്വത്തില്‍ അനുസ്മരിച്ചു.dsc02158 dsc02159 dsc02149 dsc02150 dsc02153 dsc02154
ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കുവേണ്ടി ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രിഫെക്ട് കര്‍ദിനാള്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ അനുശോചന സന്ദേശം രൂപത വികാരി ജനറാ ള്‍ റവ.ഡോ.കുര്യന്‍ താമരശേരി വായിച്ചു. വിശുദ്ധകുര്‍ബാനയ്ക്കുശേഷം ആര്‍ച്ച്ബിഷപ് മാര്‍ ജോസ ഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ് സൂസപാക്യം എന്നിവര്‍ അനുസ്മരണസന്ദേശം നല്‍കി. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ രൂപതയുടെ കൃതജ്ഞത രേഖപ്പെടുത്തി.dsc02181 dsc02164 dsc02168 dsc02169 dsc02174 dsc02176 dsc02178 dsc02180
ആയിരങ്ങള്‍ പങ്കുചേര്‍ന്ന നഗരികാണിക്കല്‍ ശുശ്രൂഷയ്ക്കു ശേഷമാണ് മാര്‍ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം കത്തീഡ്രലില്‍ കബറടക്കിയത്.dsc02184 dsc02186 dsc02187 dsc02188 dsc02197 dsc02201 dsc02204 dsc02205 dsc02207 dsc02211 dsc02213 dsc02214ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആ ന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂ ലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസഫ് പണ്ടാരശേരി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് ഡോ.ജോസഫ് കരിയില്‍, ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കുര്യാക്കോസ് മാര്‍ ഇറാനിയോസ്, ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, മാര്‍ റമീജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വിവിധ രൂപതകളില്‍നിന്നുള്ള വികാരി ജനറാള്‍മാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു.labpopular-hyundai-winter-mega-check-up-camp-kanjirappally-notice-copy