പൊൻകുന്നം ശ്രെയസ് പബ്ലിക് സ്കൂളിൽ വച്ച് സമാപിച്ച 10മത് കോട്ടയം ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ് സ്കൂൾ നാലുകൊടിയേ പരാജയപ്പെടുത്തി മേരിമാതാ സ്പോർട്സ് അക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി (16-14,15-12 ). പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുഡ്  ഷേപ്പേർഡ് ത്രോബോൾ അക്കാദമിയെ പരാജയപ്പെടുത്തി മേരിമാതാ സ്പോർട്സ് അ ക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി( 15-0,15-6).
ആൺകുട്ടികളുടെ വിഭാഗത്തിൽ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാഞ്ഞിരപ്പള്ളി യെ പരാജയപ്പെടുത്തി ഗുഡ് ഷേപ്പേർഡ് ത്രോബോൾ അക്കാഡമി മൂന്നാം സ്ഥാനം ക രസ്ഥമാക്കി(15-8,15-10). പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് കാർമേൽ കഞ്ഞി കുഴിയെ പരാജയപ്പെടുത്തി ലിറ്റിൽ ഫ്ലവർ മുണ്ടത്താനം മൂന്നാം സ്ഥാനം കരസ്ഥമാ ക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ മേരി മാതാ സ്പോർട്സ് അക്കാദമിയിൽ നിന്നും ഡിയോൻ മികച്ച താരമായി.ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും പ്രോമിസിങ് താരമായി സെന്റ്. ജോസഫ് സ്കൂളിലെ അശ്വിനും തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടിക ളുടെ വിഭാഗത്തിൽ മേരി മാതാ  സ്പോർട്സ് അക്കാദമിയിലെ അക്കാദമിയിൽ നിന്നും  ഏയ്ഞ്ചൽ ഷിജോ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രോമിസിങ് പ്ലയെർ ആ യി ഗുഡ് ഷേപ്പേർഡ് ത്രോബോൾ അക്കാഡമിയിൽ നിന്നും നിധി J പിള്ള തിരഞ്ഞെ ടുക്കപ്പെട്ടൂ
പൊൻകുന്നം ഗ്രേഡ് SI അഭിലാഷ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കോ ട്ടയം ത്രോബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അനിൽ ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ രവീന്ദ്രൻ നായർ, സ്കൂൾ പ്രിൻസിപ്പൽ രതീഷ് KG,  അസോസി യേഷൻ സെക്രട്ടറി ജോജിമോൻ ദേവസ്യ സ്കൂൾ കായിക വിഭാഗം മേധാവി ഉഷകുമാരി എന്നിവർ സംസാരിച്ചു.