കനത്ത മഴയിൽ വീട്ടിലേക്ക് വരുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ടു. എരുമേലി എരു ത്വാപ്പുഴ മലവേടർ കോളിയിലെ പയ്യാനിക്കാട്ടിൽ മനോജിന്റെ ഭാര്യ സിന്ധുവാണ് ഒ ടുക്കിൽപ്പെട്ടത്.കഴിഞ്ഞ ദിവസം ഉച്ചക്ക് 1 മണിയോടെയായിരുന്നു സംഭവം. വീടി ന്റെ സൈഡിൽ നിൽക്കെ വനത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിൽപ്പെടുക യായിരുന്നു. രക്ഷപ്പെടുന്നതിനായി സമീപത്തുണ്ടായിരുന്ന കയ്യാലയിൽ കയറിയെങ്കി ലും കയ്യാലയും ഇടിഞ്ഞ് ഒഴുക്ക് വെള്ളത്തിൽപ്പെടുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട സിന്ധുവി നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലം വാർഡ് മെബറും വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ മ റിയാമ്മ ജോസഫിനോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണിയും, വൈ. പ്രസി. ബിനോയ് ഇലവുങ്കലും ടൗൺ വാർഡ് മെബർ നാസർ പനച്ചിയും സംഭവ സ്ഥലം സന്ദർശിച്ചു. വനമേഖലയോടു ചേർന്നു താമസ്സിക്കുന്ന സമീപ വാസികളായ കുടുംബ ങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് മറിയാമ്മ സണ്ണി പറ ഞ്ഞു.