വാഗമണ്‍: സാഹസിക വിനോദസഞ്ചാര കേന്ദ്രമായ വാഗമണില്‍ റോപ് വേ (ബര്‍മ ബ്രി ഡ്ജ്) പൊട്ടിവീണ് അപകടം.പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു.അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നെത്തിയ സണ്‍ഡേ സ്‌കൂളിലെ സംഘമാണ് അപകടത്തില്‍പെട്ടത്.വൈദികനും കന്യാസ്ത്രീയും അടക്കമുള്ള സണ്‍ഡേ സ്‌കൂള്‍ അധ്യാപകരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.സിസ്റ്റര്‍ ജ്യോതിസ്,ജോ യ്‌സി വര്‍ഗീസ്,ബിനി തോമസ്,ജിസ്മി പൗലോസ്,അല്‍ഫോന്‍സാ മാത്യു,ഷിബി വര്‍ഗീ സ്, സി.അനുഷ,മേഴ്‌സി ജോയി,റിയ ചെറിയാന്‍,സൗമ്യ വിപിന്‍,കിരണ്‍ ബാബു എന്നി വര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. പലരുടെയും കാലിനും കൈക്കും പൊട്ടലുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണു വാഗമണ്‍ കോലാഹലമേടിനു സമീപത്തെ ആത്മ ഹത്യ മുനന്പിനു സമീപത്തുള്ള റോപ് വേ പൊട്ടിവീണത്.പ്ലാസ്റ്റിക് കയര്‍ നെയ്താണ് പാലം തീര്‍ത്തിരിക്കുന്നത്.കയര്‍പാലം ബന്ധിപ്പിച്ചിരിക്കുന്ന ഉരുക്കുവടമാണ് പൊട്ടി പ്പോയത്.അപകട സമയത്ത് 30 പേര്‍ പാലത്തില്‍ ഉണ്ടായിരുന്നതായി പറയുന്നു. പരി ധിയിലും കൂടുതല്‍ ആളുകള്‍ ഒരേസമയം പാലത്തില്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഒരാഴ്ച മുന്പാണ് ഇവിടെ റോപ് വേ ഉദ്ഘാ ടനംചെയ്തത്. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവ ര്‍ത്തനം നടത്തിയത്.സ്വകാര്യ വ്യക്തിക്കു ഡിടിപിസി റോപ് വേ നടത്തിപ്പിനായി വാട കയ്ക്കു കൊടുത്തിരിക്കുന്ന സ്ഥലമാണ്.സുരക്ഷ വീഴ്ചയാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഒരു വശത്തെ ഉരുക്കുവടം മാത്രം പൊട്ടിയതിനാല്‍ ഉയര ത്തില്‍നിന്നുള്ള വീഴ്ചയുടെ ആഘാതം കുറഞ്ഞതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

പാറക്കെട്ടുകള്‍ നിറഞ്ഞ വാഗമണിലെ ആത്മഹത്യ മുനന്പിലെ മൊട്ടക്കുന്നുകള്‍ക്കു സ മീപത്താണ് റോപ് വേ. രണ്ടു ചെറിയ കുന്നുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇടയിലാണ് പ്ലാ സ്റ്റിക് റോപ് കൊണ്ട് പാലം നിര്‍മിച്ചിരിക്കുന്നത്. ഇരു കുന്നുകളിലുമായി ഉരുക്കു വട ത്തില്‍ വലിച്ചുകെട്ടിയിരിക്കുന്ന കയര്‍പാലത്തിനു കയര്‍ പാകി നിര്‍മിച്ച കൈവരിയാ ണുള്ളത്. അപകടം കണക്കിലെടുത്ത് വാഗമണില്‍ നിലവിലുള്ള ഇത്തരം സാഹസിക പരിപാടികള്‍ നിര്‍ത്തിവച്ചതായി ഡിടിപിസി അധികൃതര്‍ അറിയിച്ചു. പി.സി. ജോര്‍ജ് എംഎല്‍എ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

സുരക്ഷാ വീഴ്ചയെന്ന് നാട്ടുകാര്‍; മുന്നറിയിപ്പു നല്‍കിയെന്നു ഡിടിപിസി

വാഗമണ്‍:വാഗമണ്‍ റോപ് വേ അപകടം സുരക്ഷാ വീഴ്ചമൂലമെന്നു നാട്ടുകാര്‍. അതേ സമയം, മുന്നറിയിപ്പ് നല്‍കിയിരുന്നത് അവഗണിച്ചതാണ് അപകട കാരണമെന്നു ഡിടി പിസി അവകാശപ്പെട്ടു.അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ഒരേസമയം പാല ത്തില്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് ഡിടിപിസിയുടെ വിശദീകരണം. സ്വകാര്യ വ്യക്തികള്‍ക്കു ടൂറിസം പരിപാടികള്‍ സംഘടിപ്പിക്കാനായി കരാര്‍ അടിസ്ഥാ നത്തിലാണ് ഇവിടെ സ്ഥലം നല്‍കിയിരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ പണികള്‍ പൂര്‍ ണമായും പൂര്‍ത്തീകരിച്ചിട്ടില്ല.തൂക്കുപാലത്തിന്റെ പണികള്‍ താത്കാലികമായി പൂര്‍ ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ട്രയല്‍ റണ്‍ സമയത്ത് നാലു പേര്‍ മാത്രം ഒരേ സമയം കയറാവുന്ന റോപ്പ് വേയില്‍ ഇരുപതിലധികം ആളുകള്‍ ഒരുമിച്ചു കയറി യതിനാലാണ് അപകടമുണ്ടായത്.

ആരും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍

പീരുമേട്: റോപ് വേ യില്‍ കയറുന്നതിനു സഞ്ചാരികള്‍ക്ക് ഒരു തരത്തിലുമുള്ള മുന്നറി യിപ്പും ലഭിച്ചിട്ടില്ലെന്ന് അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാരികള്‍. മുന്നറിയിപ്പു തരാന്‍ ആരും റോപ് വേയ്ക്കു സമീപം ഉണ്ടായിരുന്നില്ലെന്നു സംഘത്തിലുണ്ടായിരുന്ന ഫാ. വ ക്കച്ചന്‍ കൂന്പയില്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അങ്കമാലി മഞ്ഞപ്ര ചു ള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നെത്തിയ വേദപാഠ അധ്യാപകരുടെ സംഘമാണ് അ പകടത്തില്‍പെട്ടത്. ടിക്കറ്റ് എടുക്കുന്ന കൗണ്ടറില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ആ ത്മഹത്യാ മുനന്പിനു സമീപത്തുള്ള തൂക്കുപാലം. കൗണ്ടറില്‍ മാത്രമാണ് സുരക്ഷാ ജീ വനക്കാര്‍ ഉണ്ടായിരുന്നത്. പാലത്തിനു സമീപം മുന്നറിപ്പ് സൂചിക ബോര്‍ഡുകളോ ഇല്ല. മറ്റു സഞ്ചാരികള്‍ പാലത്തില്‍ കയറുന്നതു കണ്ടിട്ടാണ് തങ്ങളും കയറിയതെന്നു യാത്രാ സംഘ ത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു