കണമല : നട്ടുവളർത്തിയ മരങ്ങൾ കർഷകർ ഒടുവിൽ മനസില്ലാമനസോടെ മുറിച്ചു നീ ക്കിയപ്പോൾ വൈദ്യുതി വരെ അടുത്തയിടെ എത്തിയ ഗ്രാമത്തിൽ നല്ല റോഡുമായി. എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അതിർത്തി അവസാനിക്കുന്ന അവികസിത ഗ്രാമമായ കേരളപ്പാറയിലാണ് വലിയ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ വീതി കൂടിയ റോഡായത്. പമ്പാ, അഴുതാ നദികളും ശബരിമല വനവും അതിർത്തി പങ്കിടുന്നതും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ അതിർത്തികൾ സംഗമിക്കുന്നതുമായ ഗ്രാമം കൂടിയാണ് കേരളപ്പാറ. ഇടുങ്ങിയ കോൺക്രീറ്റ് പാത പൊളിച്ച് ആറ് മീറ്റർ വീതിയിൽ ടാർ ചെയ്താണ് റോഡ് നിർമിച്ചത്.

ഇതിനായി നിരവധി മരങ്ങൾ മുറിച്ചു നീക്കേണ്ടി വന്നു. വീതി കുറഞ്ഞ റോഡായതിനാ ൽ വലിയ വാഹനങ്ങളും ബസ് സർവീസും കേരളപ്പാറയിൽ അന്യമായിരുന്നു. ഇടുങ്ങി യതും പൊട്ടിപ്പൊളിഞ്ഞതുമായ കോൺക്രീറ്റ് പാതയായിരുന്നു നാടിന്റെ നട പ്പുവഴിയും റോഡും. ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലെയും കയ്യാലകൾ പൊളിച്ച് മരങ്ങൾ മു റിച്ചു നീക്കി സ്ഥലം വിട്ടുനൽകിയാൽ ടാർ ചെയ്ത് വീതി വർധിപ്പിച്ച് റോഡ് നിർമിക്കു ന്നതിന് ഫണ്ട് അനുവദിക്കാമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അറിയിച്ചിരുന്നു. ഇതോടെ യാണ് നാട്ടുകാർ സംഘടിച്ച് റോഡിനായി മരങ്ങൾ വെട്ടിമാറ്റി സ്ഥലം വിട്ടുനൽകിയത്. ആദ്യഘട്ടമായി 12 ലക്ഷം രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ ഭാഗം കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം മാഗി ജോസഫ് നാട മുറിച്ച് ഉത്ഘാടനം നിർവഹിച്ചു.

രണ്ടാം ഘട്ടമായി ഫണ്ട് അനുവദിക്കുമെന്നും വൈകാതെ തന്നെ റോഡിന്റെ അവശേഷി ച്ച ഭാഗം കൂടി ടാർ ചെയ്ത് പൂർത്തിയാക്കുമെന്നും അംഗം അറിയിച്ചു. ഉത്ഘാടന ചട ങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം, വാർഡ് അംഗം വത്സമ്മ തോമ സ്, ജോർജ്ജ് പനപറമ്പിൽ, പിജെ സെബാസ്റ്റ്യൻ, ജോസഫ് പുതിയത്ത്, ജോൺകുട്ടി, തോ മസ്, ജോബി, തുടങ്ങിയവർ പങ്കെടുത്തു.