കാ​ഞ്ഞി​ര​പ്പ​ള്ളി: ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 90 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം 12 വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കും. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. 10നു ​മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​ട നി​ർ​മാ​ണം, നി​ലം കോ​ൺ​ക്രീ​റ്റിം​ഗ്, പാ​ത​വീ​തി​കൂ​ട്ട​ൽ എ​ന്നീ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ​യും ഫു​ട് പാ​ത്തി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് ക​യ​റി​വ​രു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി പൊ​ളി​ച്ച് നീ​ക്കി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് ന​ട​പ്പാ​ത​യും നി​ർ​മി​ച്ചു. ഇ​തോ​ടൊ​പ്പം കോ​ക്കാ​പ്പ​ള്ളി റോ​ഡി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യും ടൈ​ൽ​പാ​കി മ​നോ​ഹ​ര​മാ​ക്കും. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് കി​ണ​റി​നോ​ടു ചേ​ർ​ന്ന് പു​ത്ത​ന​ങ്ങാ​ടി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​യി സ്റ്റെ​പ്പു​ക​ളും നി​ർ​മി​ക്കും. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. മാ​ർ​ച്ച് ആ​റി​നാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.