ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്ന് ടൗ​​ണി​​ലെ ഫ്ളെ​​ക്സ് ബോ​​ർ​​ഡു​​ക​​ൾ നീ​​ക്കം ചെ​​യ്തു തു​​ട​​ങ്ങി.പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​കൈ​​യെ​​ടു​​ത്താ​​ണ് പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. കോ​​ട​​തി നി​​ർ​​ദേ​​ശ​​ത്തെത്തു​​ട​​ർ​​ന്ന് ടൗ​​ണി​​ലെ​​യും വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലേ​​യും ഫ്ളെ​​ക്സു​​ക​​ൾ നീ​​ക്കം ചെ​​യ്യാ​​ൻ ഉ​​ട​​മ​​ക​​ളോ​​ട് പ​​ഞ്ചാ​​യ​​ത്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ ആ​​രും ഇ​​തി​​ന് താ​​യാ​​റാ​​വാ​​തെ വ​​ന്ന​​തോ​​ടെ പ​​ഞ്ചാ​​യ​​ത്ത് ത​​ന്നെ തൊ​​ഴി​​ലാ​​ളി​​ക​​ളെ വ​​ച്ച് ഇ​​വ നീ​​ക്കം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.കാഞ്ഞിരപ്പള്ളിയില്‍ ഒറ്റ ദിവസം കൊണ്ട് നീക്കിയത് നൂറിലേറെ പരസ്യ ബോര്‍ഡുകള്‍. ബോര്‍ഡുകള്‍നീക്കം ചെയ്യാന്‍ അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും ഉടമകളാരും തങ്ങള്‍ സ്ഥാപിച്ച പരസ്യങ്ങളും ബോര്‍ഡുക ളും പൊതു നിരത്തില്‍ നിന്നും നീക്കിയിരുന്നില്ല. തുടര്‍ന്നാണ് പഞ്ചായ ത്ത് നേരിട്ട് ഇവ നീക്കം ചെയ്ത് തുടങ്ങിയത്.നൂറ് കണക്കിന് ബോര്‍ഡുക ള്‍ ആദ്യ ദിവസം നീക്കം ചെയ്തതോടെ പലരും ഇപ്പോള്‍ സ്വന്തമായി ഇവ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.റോഡ് നിയമം ലംഘിക്കുന്ന അനധികൃത പരസ്യങ്ങള്‍ നീക്കണമെന്ന് കഴി ഞ്ഞയിടെയാണ് ഇതാദ്യമായി പഞ്ചായത്തുകള്‍ക്ക് കോടതി വഴി നിര്‍ദേ ശം ലഭിച്ചത്. ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ ചെലവുകള്‍ പരസ്യ ങ്ങളുടെ ഉടമകളില്‍ നിന്ന് ഈടാക്കാന്‍ നിയമ നടപടികളും ആരംഭിച്ചി ട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പരസ്യ ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യുന്നത് തുടരും.